city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM Conference | സിപിഎം കാസർകോട്‌ ജില്ലാസമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

 CPM Kasaragod district conference representative session
Photo: Arranged

● പി.ബി അംഗം എ വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്.
● 317 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.|
● കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നു 

കാഞ്ഞങ്ങാട്‌: (KasargodVartha) വിപ്ലവ പോരട്ടങ്ങളുടെ സ്മരണകൾ നിലനിൽക്കുന്ന കാഞ്ഞങ്ങാട്ട് സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഉജ്വല തുടക്കം. കയ്യൂരിന്റെയും പൈവളികെയുടെയും ചീമേനിയുടെയും രണസ്‌മരണകൾ അലയടിച്ച അന്തരീക്ഷത്തിൽ പി ബി അംഗം എ വിജയരാഘവനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംഘാടക സമിതി ചെയർമാർ പി രമേശൻ സ്വാഗതം പറഞ്ഞു. പി ജനാർധനൻ അധ്യക്ഷത വഹിച്ചു. എം രാജഗോപാൽ എംഎൽഎ, എം സുമതി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

CPM Kasaragod district conference representative session

കേന്ദ്രകമിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, സംസ്ഥാന സെക്രടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ എംഎൽഎ, ആനാവൂർ നാഗപ്പൻ, പി കെ ബിജു എന്നിവർ സമ്മേളനത്തിൽ മുഴുനീളം പങ്കെടുക്കുന്നു. ജില്ലയിലെ 27,904 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച്  12 ഏരിയകളിൽ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമിറ്റി അംഗങ്ങളും ഉൾപ്പെടെ 317 പ്രതിനിധികളാണ്‌ ജില്ലാസമ്മേളനത്തിൽ പങ്കെടുക്കുന്നത്‌

വെള്ളിയാഴ്ച വൈകുന്നേരം അലാമിപ്പള്ളി കേന്ദ്രീകരിച്ച്‌ ചുവപ്പുസേനാ പരേഡ് നടക്കുന്നു.നോർത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി - കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനം സമാപിക്കുന്നത്. പിബി അംഗം എ വിജയരാഘവൻ സമാപന പൊതുയോഗം ഉദ്‌ഘാടനം ചെയ്യും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The CPM Kasaragod district conference begins with the representative session. 317 delegates participated, marking the historical significance of revolutionary leaders and movements.

#CPMKasaragod, #DistrictConference, #KasaragodNews, #CPMEvent, #RevolutionaryHistory, #CPM2025

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia