സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം; പതാക- കൊടിമര ജാഥകള്‍ 6 ന് തുടങ്ങും
Jan 3, 2018, 13:53 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2018) സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര ജാഥകള്‍ ആറിന് തുടങ്ങും. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പാതാക ജാഥ ആറിന് രാവിലെ 9.30ന് മുനയംകുന്ന് രക്തസാക്ഷി സ്മാരകത്തില്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം ടി വി ഗോവിന്ദനാണ് ജാഥ ലീഡര്‍. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ജാഥ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് കയ്യൂര്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലന്‍ എംഎല്‍എയാണ് ജാഥാ ലീഡര്‍. പ്രതിനിധി സമ്മേളന നഗറില്‍ സ്ഥാപിക്കാനുള്ള കൊടിമര ജാഥ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ചീമേനിയില്‍ സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാര്‍ദനനാണ് ജാഥ ലീഡര്‍. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മൂന്ന് ജാഥകളും ഏഴിനും പ്രയാണം തുടരും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമര ജാഥ ഏഴിന് രാവിലെ 10 മണിക്ക് പൈളിഗെയില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയറ്റംഗം ഡോ. വി പി പി മുസ്തഫയാണ് ജാഥ ലീഡര്‍. പ്രതിനിധി സമ്മേളന നഗറില്‍ ജ്വലിപ്പിക്കാനുള്ള ദീപശിഖ ജാഥ ഭാസ്‌കര കുമ്പള സ്മൃതി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമനാണ് ജാഥ ലീഡര്‍. അഞ്ച് ജാഥകളും പകല്‍ 3.15 ന് കറന്തക്കാട് സംഗമിക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം നടക്കുന്ന ഇന്ദിര നഗറിലെ എം രാമണ്ണ റൈ നഗറില്‍ പതാക ഉയരും.
അനുബന്ധ പരിപാടികള്‍ തുടരുന്നു
കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നാലിന് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ പുസ്തകോത്സവം ആരംഭിക്കും. അഞ്ചിന് രാവിലെ 9.30ന് ഉല്‍പന്ന ശേഖരണ ജാഥ മാവിനക്കട്ടയില്‍ ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം ടി കെ രാജന്‍ ലീഡറായ പകല്‍ 3.30 ന് ചെന്നിക്കരയില്‍ സമാപിക്കും. അഞ്ചിന് വൈകിട്ട് നാലിന് ചെക്കളയില്‍ നിന്ന് കാസര്‍കോട് നഗരത്തിലേക്ക് ബൈക്ക് റാലി നടക്കും. ആറിന് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ്. രാവിലെ പത്തിന് ചൗക്കി, 11ന് ഉളിയത്തടുക്ക, 12 ന് നെല്ലിക്കട്ട, രണ്ടിന് ചെര്‍ക്കള, മൂന്നിന് നായന്മാര്‍മൂല, വൈകിട്ട് നാലിന് ബിസി റോഡ്, 4.30ന് പഴയ ബസ്‌സ്റ്റാന്‍ഡ്, അഞ്ചിന് പുതിയ ബസ്‌സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിക്കും. ആറിന് പകല്‍ മൂന്നിന് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് തെരുവോര ചിത്ര രചന. അന്നേദിവസം വൈകിട്ട് നാലിന് വിദ്യാനഗറില്‍ നിന്ന് കാസര്‍കോടേക്ക് കൂട്ടയോട്ടം. ഏഴിന് വൈകിട്ട് അഞ്ചിന് ഇന്ദിരനഗറില്‍ നിന്ന് ചെര്‍ക്കളയിലേക്ക് വിളംബര ജാഥ നടക്കും.
പ്രതിനിധി സമ്മേളനം നടക്കുന്ന 8,9 തിയതികളില്‍ വൈകിട്ട് പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തിലെ അഹമ്മദ് അഫ്‌സല്‍ നഗറില്‍ സാംസ്‌കാരിക സന്ധ്യ നടക്കും. എട്ടിന് വൈകിട്ട് നാല് മണിക്ക് പി കെ പ്രേംനാഥ് പ്രഭാഷണം നടത്തും. ആറു മണിക്ക് വാത്സല നായരായണന്‍, മകന്‍ നവജിത്ത് നാരായണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന നാടകം 'അഭയം', ഏഴ് മണിക്ക് ശ്രീരാജും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്. ഒമ്പതിന് വൈകിട്ട് നാലുമണിക്ക് പി കെ രമണന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും.
ആറ് മണിക്ക് ചെന്നിക്കര എന്‍ ജി കമ്മത്ത് ഗ്രന്ഥാലയം കലാകാരന്മാരുടെ നൃത്തവും സംഗീത ശില്‍പവും. ഏഴ് മണിക്ക് പട്ടുറുമാല്‍ ഫെയിം ബെന്‍സീറയും പയ്യന്നൂര്‍ അഷ്‌റഫും സംഘവും അവതരിപ്പിക്കുന്ന ഇശല്‍നിശ. പത്തിന് പൊതുസമ്മേളന നഗറില്‍ രാത്രി എട്ട് മണിക്ക് പ്രസീത ചാലക്കൂടിയും സംഘവും നാടന്‍പാട്ട് അവതരിപ്പിക്കും.
വിവിധ കേന്ദ്രങ്ങളില്‍ ഇതുവരെ നടന്ന പരിപാടികളില്‍ ആയിര കണക്കിനാളുകളുടെ പങ്കാളിത്തമുണ്ടായി. എടനീരില്‍ കബഡി ടൂര്‍ണമെന്റ്, ചെന്നിക്കരയില്‍ ചെസ്, ക്യാരംസ്, നുള്ളിപ്പാടിയില്‍ ഷൂട്ടൗട്ട്, ഉളിയത്തടുക്കയില്‍ ഫുട്‌ബോള്‍, പാടിയില്‍ നാടന്‍ പാട്ട്, പാണലത്ത് വോളിബോള്‍ ടൂര്‍ണമെന്റ്, ചൗക്കിയില്‍ ഷട്ടില്‍, വടംവലി, ചന്ദ്രംപാറയില്‍ ക്വിസ്, ബേവിഞ്ചയില്‍ കവിതാലാപനം, കാസര്‍കോട് മാപ്പിളപ്പാട്ട്, വിദ്യാനഗറില്‍ വിപ്ലവ ഗാനം എന്നിവയില്‍ ജില്ലാതല മത്സരം സംഘടിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, District-conference, Politics, Political party, CPM Kasaragod District Conference; Rally Starts on 6th
< !- START disable copy paste -->