city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം കാഞ്ഞങ്ങാട്- നീലേശ്വരം ഏരിയാ സമ്മേളനങ്ങള്‍ക്ക് പാര്‍ട്ടി കേന്ദ്രങ്ങള്‍ ഒരുങ്ങി; വി എസ് പക്ഷത്തെ വെട്ടിനിരത്താന്‍ ഔദ്യോഗികപക്ഷം കച്ചമുറുക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2017) സിപിഎം കാഞ്ഞങ്ങാട്- നീലേശ്വരം ഏരിയാ സമ്മേളനങ്ങള്‍ക്ക് പാര്‍ട്ടി കേന്ദ്രങ്ങള്‍ ഒരുങ്ങി. ഏരിയാ സമ്മേളനങ്ങള്‍ ആസന്നമായിരിക്കെ കാഞ്ഞങ്ങാട്ട് സ്ഥിതി ഏറെ സങ്കീര്‍ണമാണ്. എന്നാല്‍ നീലേശ്വരത്ത് രണ്ട് പ്രമുഖ വിമതന്മാര്‍ ഒതുക്കപ്പെടുമെന്നുറപ്പായി.

കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ മുത്തപ്പനാര്‍ കാവ് പരിസരത്തും നീലേശ്വരം ഏരിയാ സമ്മേളനം ആറ്, ഏഴ് തീയ്യതികളില്‍ മടിക്കൈ കാഞ്ഞിരപ്പൊയിലിലുമാണ് നടക്കുക.

കാഞ്ഞങ്ങാട് ഏരിയാ സമ്മേളനത്തില്‍ ഏരിയാ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടി നേതൃത്വത്തിന് ഏറെ തലവേദന സൃഷ്ടിക്കുക. നിലവിലുള്ള 19 അംഗ ഏരിയാ കമ്മിറ്റിയില്‍ നിന്നും എം കുഞ്ഞമ്പു ആരോഗ്യപരമായ കാരണങ്ങളാല്‍ കമ്മിറ്റിയില്‍ നിന്നും മാറി നില്‍ക്കും. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി വി രമേശന്‍, എം പൊക്ലന്‍ എന്നിവരും പുതിയ കമ്മിറ്റിയില്‍ ഉണ്ടാകില്ല.

ഈ മൂന്നുപേര്‍ക്ക് പുറമെ പാര്‍ട്ടി അംഗങ്ങളുടെ വര്‍ദ്ധനവിന് ആനുപാതികമായി പുതുതായി രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തും. ഈ അഞ്ച് ഒഴിവുകള്‍ എങ്ങനെ നികത്തുമെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. 40 വയസിന് താഴെ പ്രായമുള്ള രണ്ട് യുവാക്കള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടേണ്ടി വരും. ഇതിലേക്ക് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത്, ഡിവൈഎഫ്ഐ നേതാക്കളായ കെ സബീഷ്, നിഷാന്ത് ഇവരില്‍ രണ്ടുപേരെ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.

വനിതാ പ്രാതിനിധ്യം എന്നുള്ള നിലയില്‍ ആശാ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും എന്‍എഫ്പിടിഇ മുന്‍ സംസ്ഥാന നേതാവുമായ വി വി പ്രസന്നകുമാരിയും ഏരിയാ കമ്മിറ്റിയില്‍ ഇടം നേടും. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ നികത്തുന്നതാണ് നേതൃത്വത്തിന് തലവേദനയാകുക. മുന്‍ അധ്യാപക നേതാക്കളായ വി നാരായണന്‍ മാസ്റ്റര്‍, കൃഷ്ണന്‍ കുട്ടമത്ത്, മുന്‍ നഗരസഭാ കൗണ്‍സിലറും കെഎസ്‌കെടിയു ഏരിയാ സെക്രട്ടറിയുമായ പുതുക്കൈ ലോക്കല്‍ സെക്രട്ടറി പള്ളിക്കൈ രാധാകൃഷ്ണന്‍ എന്നിവരില്‍ ആരെ പരിഗണിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്.

ഇതിനു പുറമെ പുതിയ ലോക്കല്‍ സെക്രട്ടറിമാരായ കമലാക്ഷന്‍ കൊളവയല്‍, കെ സതീഷ്, എന്‍ കൃഷ്ണന്‍, ശബരീശന്‍, കെ പി ബാലന്‍, എന്‍ വി നാരായണന്‍ മാസ്റ്റര്‍, എന്‍ ഗോപി എന്നിവരും ഏരിയാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടേണ്ടവരാണ്. 21 അംഗങ്ങളുള്ള നീലേശ്വരം ഏരിയാ കമ്മിറ്റി മെമ്പര്‍ഷിപ്പുകളുടെ അനുപാതത്തില്‍ 23 അംഗങ്ങളായി വര്‍ദ്ധിപ്പിക്കും. അനാരോഗ്യം കാരണം പി അമ്പാടി, കെ കണ്ണന്‍ നായര്‍, കെ വി കുമാരന്‍ എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകും. ഇവിടെയും പുതുതായി അഞ്ച് അംഗങ്ങളെ ഉള്‍പ്പെടുത്തണം. നീലേശ്വരം ലോക്കല്‍ സമ്മേളനത്തിന്റെ മാതൃകയില്‍ മടിക്കൈയില്‍ നടക്കുന്ന ഏരിയാ സമ്മേളനത്തില്‍ വിമതപക്ഷ നേതാക്കളെ വെട്ടിനിരത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

വി എസ് പക്ഷത്തിന്റെ ശക്തരായ വക്താക്കളായ അറിയപ്പെട്ടിരുന്ന മുന്‍ ഏരിയാ സെക്രട്ടറി കരുവക്കാല്‍ ദാമോദരന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശീന്ദ്രന്‍ മടിക്കൈ എന്നിവരായിരിക്കും വിമതപക്ഷത്തു നിന്നും പുറത്താക്കപ്പെടുക. ഇതിനുള്ള കരുക്കള്‍ ഔദ്യോഗികപക്ഷം ആരംഭിച്ചുകഴിഞ്ഞു.

ഡിവൈഎഫ്ഐ നേതാവ് സി സുരേശന്‍ ന്യൂനപക്ഷ പ്രാതിനിധ്യത്തിലൂടെ ലോക്കല്‍ സെക്രട്ടറി പി മുഹമ്മദ് റാഫി, ലോക്കല്‍ സെക്രട്ടറിമാരായ കെ വി കുഞ്ഞികൃഷ്ണന്‍, കെ പി രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ കരിന്തളം ലോക്കല്‍ സെക്രട്ടറിയും കെഎസ്‌കെടിയു നേതാവുമായ കയനി മോഹനന്‍ എന്നിവര്‍ പുതുതായി ഏരിയാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

എങ്കിലും കയനി മോഹനന്‍ ഔദ്യോഗികപക്ഷത്തിന് അത്ര തല്‍പ്പരനല്ല എന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ കയനി മോഹനന് പകരം പാര്‍ട്ടി സെന്‍ട്രല്‍ ഉള്‍പ്പെടുന്ന നീലേശ്വരം ലോക്കല്‍ സെക്രട്ടറി ഏ വി സുരേന്ദ്രന്‍ ഏരിയാ കമ്മിറ്റി അംഗമായേക്കും. ഈയൊരു ലക്ഷ്യത്തോടെയാണ് ഔദ്യോഗികപക്ഷം സുരേന്ദ്രനെ ലോക്കല്‍ സെക്രട്ടറിയാക്കിയതെന്നാണ് സൂചന. എന്തുവന്നാലും വി എസ് പക്ഷത്തിന്റെ തട്ടകം എന്നറിയപ്പെടുന്ന മടിക്കൈയില്‍ നടക്കുന്ന ഏരിയാ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. പാര്‍ട്ടിയിലെ വിഭാഗീയതയും ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളുമായിരിക്കും ഏരിയാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുക.
സി പി എം കാഞ്ഞങ്ങാട്- നീലേശ്വരം ഏരിയാ സമ്മേളനങ്ങള്‍ക്ക് പാര്‍ട്ടി കേന്ദ്രങ്ങള്‍ ഒരുങ്ങി; വി എസ് പക്ഷത്തെ വെട്ടിനിരത്താന്‍ ഔദ്യോഗികപക്ഷം കച്ചമുറുക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPM, Conference, Political party, Politics, CPM Kanhangad-Neeleshwaram area conference; preparations completed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia