city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടിന്റെ സമാധാനത്തിന് വര്‍ഗീയതയെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സി പി എം ജനജാഗ്രതാ ജാഥക്ക് ഹൊസങ്കടിയില്‍ തുടക്കം; ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും

ഹൊസങ്കടി: (www.kasargodvartha.com 27.01.2019) സി പി എം ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള ജനജാഗ്രതാ ജാഥക്ക് ഹൊസങ്കടിയില്‍ ഉജ്വല തുടക്കം. നാടിന്റെ സമാധാനം സംരക്ഷിക്കുക, വര്‍ഗീയതയെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിച്ചുമുള്ള ജാഥ സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍ ലീഡറും ജില്ലാസെക്രട്ടറിയുമായ എം വി ബാലകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ജില്ലാസെക്രട്ടറിയറ്റ് അംഗം കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ പി രഘുദേവന്‍, കെ എ മുഹമ്മദ് ഹനീഫ, എം ശങ്കര്‍റൈ എന്നിവര്‍ സംസാരിച്ചു. അബ്ദുര്‍ റസാഖ് ചിപ്പാര്‍ സ്വാഗതം പറഞ്ഞു. ജാഥ തിങ്കളാഴ്ച രാവിലെ 9.30ന് ബായാര്‍പദവില്‍നിന്ന് പര്യടനം തുടങ്ങി വൈകിട്ട് ചെര്‍ക്കളയില്‍ സമാപിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് കോട്ടച്ചേരിയില്‍ നിന്നാരംഭിക്കുന്ന പര്യടനം  വൈകിട്ട് തൃക്കരിപ്പൂരില്‍ സമാപിക്കും.

ശബരിമല വിഷയത്തിന്റെ മറവില്‍ ജില്ലയിലെ സമാധാന ജീവിതം തകര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരെ വലിയ അക്രമം അഴിച്ചുവിട്ടു. ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലാകെ അക്രമം നടത്തി. ബായാര്‍, ബന്തിയോട് തുടങ്ങിയ വടക്കന്‍ മേഖലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായിരുന്നു സംഘ്പരിവാര്‍ നീക്കം. കേന്ദ്രഭരണത്തിന്റെ ഹുങ്കിലുള്ള സംഘ്പരിവാര്‍ അക്രമത്തിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ജാഥയെന്ന് നേതാക്കള്‍ പറഞ്ഞു. ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മതേതര ജനാധിപത്യ ശക്തികള്‍ക്ക് മുന്‍തൂക്കമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കിയുള്ള ജാഥ തീരദേശത്തെയും മലയോരത്തെയും പ്രാധാന കേന്ദ്രങ്ങളിലൂടെയാണ് പര്യടനം നടത്തുക. പതിനായിരങ്ങളുമായി സംവദിച്ചായിരിക്കും ജാഥാപര്യടനം. സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍, ജില്ലാ കമ്മിറ്റിയിലെ വനിതകള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
നാടിന്റെ സമാധാനത്തിന് വര്‍ഗീയതയെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സി പി എം ജനജാഗ്രതാ ജാഥക്ക് ഹൊസങ്കടിയില്‍ തുടക്കം; ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Hosangadi, Political party, Politics, CPM, CPM Janajagratha Yathra started in Hosangadi
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia