city-gold-ad-for-blogger

ശിഥില ശക്തികള്‍ക്ക് താക്കീത്; ജനമനസില്‍ പ്രത്യാശ; സി പി എം ജനജാഗ്രതാ ജാഥ സമാപിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.01.2019) വര്‍ഗീയവേതാളങ്ങള്‍ക്ക് ആടിത്തിമിര്‍ക്കാനുള്ള ആട്ടക്കളമാക്കി നാടിനെ മാറ്റാനുള്ള ശിഥില പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനമനഃസാക്ഷി ഉണര്‍ത്താനും നാടിന്റെ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ പോരാടുമെന്ന് പ്രഖ്യാപിച്ചും സി പി എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പര്യടനം നടത്തിയ ജനജാഗ്രതാ ജാഥ തൃക്കരിപ്പൂരില്‍ സമാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാരപ്രദമായ നടപടികളുടെ പകിട്ടിനെ കലാപം സൃഷ്ടിച്ചും പ്രകോപനമുണ്ടാക്കിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി ജെ പി-യു ഡി എഫ് അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നുകാട്ടാനും ജനപക്ഷ ബദലിനായുള്ള ഇടതു ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും ജാഥ ആഹ്വാനം ചെയ്തു.

ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ ചൊവ്വാഴ്ച കോട്ടച്ചേരിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. ചുവപ്പുതോരണം ചാര്‍ത്തിയും ചെണ്ടമേളമൊരുക്കിയും ജാഥയെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിച്ചു. 

ജാഥാ ലീഡര്‍ എം വി ബാലകൃഷ്ണനു പുറമെ കെ പി സതീഷ്ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എംഎല്‍എ, കെ വി കുഞ്ഞിരാമന്‍, വി പി പി മുസ്തഫ, വി കെ രാജന്‍, കെ ആര്‍ ജയാനന്ദ, സാബുഅബ്രഹാം, എം സുമതി, വി വി രമേശന്‍, എം പൊക്ലന്‍, ടി കെ രവി, എം വി കൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍, കെ സുധാകരന്‍, എ അപ്പുക്കുട്ടന്‍, ഇ കുഞ്ഞിരാമന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

കോട്ടച്ചേരിയില്‍ കെ രാജ്‌മോഹനന്‍ അധ്യക്ഷനായി. എന്‍ ഗോപി സ്വാഗതം പറഞ്ഞു. പെരിയയില്‍ ടി വി കരിയന്‍ അധ്യക്ഷനായി. പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഒടയഞ്ചാലില്‍ പി കോരന്‍ അധ്യക്ഷനായി. സുകുമാരന്‍ സ്വാഗതം പറഞ്ഞു. കോളിച്ചാലില്‍ പി വി മോഹനന്‍ അധ്യക്ഷനായി. കെ പി സുരേഷ് സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ടില്‍ പി പി തമ്പാന്‍ അധ്യക്ഷനായി. പി ദാമോദരന്‍ സ്വാഗതം പറഞ്ഞു. 

കുന്നുംകൈയില്‍ കെ പി നാരായണന്‍ അധ്യക്ഷനായി. ഇ ടി ജോസ് സ്വാഗതം പറഞ്ഞു. കാലിച്ചാമരത്ത് പാറക്കോല്‍ രാജന്‍ അധ്യക്ഷനായി. കൈനി മോഹനന്‍ സ്വാഗതം പറഞ്ഞു. മടിക്കൈ മേക്കാട്ട് പി ശശീന്ദ്രന്‍ അധ്യക്ഷനായി. ബി ബാലന്‍ സ്വാഗതം പറഞ്ഞു. നീലേശ്വരം കോണ്‍വന്റ് ജങ്ഷനില്‍ കെ വി ദാമോദരന്‍ അധ്യക്ഷനായി. എ വി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചെറുവത്തൂര്‍ ടൗണില്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി വി രാഘവന്‍ സ്വാഗതം പറഞ്ഞു. 

ചീമേനിയില്‍ കയനി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. എം ശശിധരന്‍ സ്വാഗതം പറഞ്ഞു. കാലിക്കടവില്‍ എം വി കോമന്‍ നമ്പ്യാര്‍ അധ്യക്ഷനായി. രാഘവന്‍ സ്വാഗതം പറഞ്ഞു. പടന്നയില്‍ സി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ടി പി കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ വി ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു.

ശിഥില ശക്തികള്‍ക്ക് താക്കീത്; ജനമനസില്‍ പ്രത്യാശ; സി പി എം ജനജാഗ്രതാ ജാഥ സമാപിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  CPM Janajagratha Jadha finished, Kanhangad, Kasaragod, News, Politics, CPM, BJP, UDF, Inauguration, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia