സി പി എം - ലീഗ് സംഘര്‍ഷം; 28 പേര്‍ക്കെതിരെ കേസ്
Apr 4, 2017, 12:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2017) പടന്നക്കാട് ഞാണിക്കടവില്‍ ചുവരെഴുത്തിനെ ചൊല്ലി സി പി എം - ലീഗ് പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലും പെട്ട 28 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഞാണിക്കടവിലെ ലീഗ് പ്രവര്‍ത്തകന്‍ മുബഷീറിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ റൗഫ്, സഫാദ്, ആഷിഖ്, സുബൈര്‍ തുടങ്ങിയ എട്ടോളം പേര്‍ക്കെതിരെയും പുഞ്ചാവി സദാം മുക്കിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ റൗഫി(31)ന്റെ പരാതിയില്‍ ലീഗ് പ്രവര്‍ത്തകരായ ജസീര്‍, അഹമ്മദ്, ജാസിര്‍, സവാദ്, നിയാസ്, അഫ്‌സല്‍, അര്‍ഷാദ് തുടങ്ങിയ ഇരുപതോളം പേര്‍ക്കെതിരെയുമാണ് കേസ്.
ഞാണിക്കടവില്‍ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ചുവരെഴുത്ത് മായ്ച്ചുവെന്നാരോപിച്ച് സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് മുബഷിറിന്റെ പരാതിയില്‍ പറയുന്നത്. അതേ സമയം സദാം മുക്കിലെ ചുവരെഴുത്ത് മായ്ച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ലീഗ് പ്രവര്‍ത്തകനായ ജസീറിന്റെ നേതൃത്വത്തിലുളള ഇരുപതോളം സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അബ്ദുല്‍ റൗഫിന്റെ പരാതിയില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; Kasaragod, Kanhangad, CPM, Muslim-league, Clash, Politics, Case, CPM - IUML clash: Case against 28 .