Conference | കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളുമായി സിപിഎം; സംഘാടക സമിതി രൂപവത്കരിച്ചു
● കാഞ്ഞങ്ങാട് ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ സമ്മേളനം
● നിരവധി അനുബന്ധ പരിപാടികൾ ആസൂത്രണം ചെയ്തു
● ഡിസംബർ ആദ്യവാരത്തോടെ 12 ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാകും
കാഞ്ഞങ്ങാട്: (KasargodVartha) ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ കാഞ്ഞങ്ങാട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ നടന്ന രൂപീകരണ യോഗത്തിൽ നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു. ഇത് മൂന്നാം തവണയാണ് കാഞ്ഞങ്ങാട്ട് സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഏരിയകളിൽ വികസന, വിദ്യാഭ്യാസ, ചരിത്ര സെമിനാർ, കലാ-കായിക-സാഹിത്യ മത്സരങ്ങൾ, ശുചീകരണം അടക്കമുള്ള സേവന പ്രവർത്തനങ്ങൾ, സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾ എന്നിവ സംഘടിപ്പിക്കും. ഡിസംബർ ആദ്യവാരത്തോടെ പൂർത്തിയാകുന്ന 12 ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുക. വരുന്ന മൂന്നു വർഷത്തെ നേതൃത്വത്തെയും സമ്മേളനം തെരഞ്ഞെടുക്കും.
ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. മുൻ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി. ജനാർദ്ദനൻ, കെ.വി. കുഞ്ഞിരാമൻ, വി.കെ. രാജൻ, സാബു അബ്രഹാം, വി.വി. രമേശൻ, എം. സുമതി, ബാലസംഘം സംസ്ഥാന പ്രസിഡണ്ട് പ്രവിഷ പ്രമോദ്, നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെളളാട്ട്, അഡ്വ. സി. ഷുക്കൂർ, ഡോ. സി. ബാലൻ, പ്രൊഫ. കെ.പി. ജയരാജൻ, അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി. ശോഭ, പി. അപ്പുക്കുട്ടൻ, പി.കെ. നിഷാന്ത് എന്നിവർ സംസാരിച്ചു. കെ. രാജ് മോഹനൻ സ്വാഗതം പറഞ്ഞു.
501 അംഗ സംഘാടക സമിതി രൂപീകരിച്ചു. വി.വി. രമേശൻ (ചെയർമാൻ), പി. അപ്പുക്കുട്ടൻ, കെ.വി. സുജാത, അഡ്വ. സി. ഷുക്കൂർ, കെ. രാജ്‌മോഹനൻ (ജനറൽ കൺവീനർ), പി.കെ. നിഷാന്ത്, എം. പൊക്ലൻ, എം. രാഘവൻ (കൺവീനർമാർ).
#CPM #Kasaragod #Kerala #districtconference #politics #organization