സിപിഎമ്മിന്റെ കൊടിമരങ്ങള്‍ പോലീസ് പിഴുതെടുത്തു; പോലീസ് കൊണ്ടുപോയ അതേസ്ഥലത്ത് വീണ്ടും കൊടിമരം ഉയര്‍ത്തി പ്രവര്‍ത്തകരുടെ വെല്ലുവിളി
Jan 24, 2018, 19:51 IST
കുറ്റിക്കോല്‍: (www.kasargodvartha.com 24.01.2018) സിപിഎമ്മിന്റെ കൊടിമരങ്ങള്‍ പോലീസ് പിഴുതെടുത്തുകൊണ്ടുപോയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കൊടിമരങ്ങളാണ് മുന്നറിയിപ്പില്ലാതെ എസ് ഐയുടെ നേതൃത്വത്തില്‍ കൊണ്ടുപോയതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. തിങ്കളാഴ്ച രാത്രിയാണ് കൊടിമരങ്ങള്‍ പോലീസ് കൊണ്ടുപോയത്. വിവിധ ടൗണുകളിലെ തോരണങ്ങളും പതാകകളും അഴിച്ചുമാറ്റാന്‍ എസ് ഐ സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
എന്നാല്‍ വിവിധ ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ച് കമ്മിറ്റികളും സ്ഥാപിച്ച കൊടിമരങ്ങള്‍ പ്രകോപനമില്ലാതെ പിഴുതെടുത്ത് കൊണ്ടുപോയതായാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം തന്നെ ഈ സ്ഥലങ്ങളിലെല്ലാം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കൊടിമരങ്ങള്‍ നീക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തില്‍ സിപിഎം ബേഡകം ഏരിയാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. അതിനിടെ പോലീസ് കൊണ്ടുപോയ കൊടിമരങ്ങള്‍ക്ക് പകരം അതേസ്ഥലത്ത് കൊടിമരമുയര്‍ത്തി പ്രവര്‍ത്തകര്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kuttikol, Police, CPM, Politics, Political party, Top-Headlines, CPM Flags Removed by police; Volunteers reinstalled in same places < !- START disable copy paste -->
എന്നാല്‍ വിവിധ ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ച് കമ്മിറ്റികളും സ്ഥാപിച്ച കൊടിമരങ്ങള്‍ പ്രകോപനമില്ലാതെ പിഴുതെടുത്ത് കൊണ്ടുപോയതായാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം തന്നെ ഈ സ്ഥലങ്ങളിലെല്ലാം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കൊടിമരങ്ങള്‍ നീക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തില്‍ സിപിഎം ബേഡകം ഏരിയാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. അതിനിടെ പോലീസ് കൊണ്ടുപോയ കൊടിമരങ്ങള്‍ക്ക് പകരം അതേസ്ഥലത്ത് കൊടിമരമുയര്‍ത്തി പ്രവര്‍ത്തകര്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kuttikol, Police, CPM, Politics, Political party, Top-Headlines, CPM Flags Removed by police; Volunteers reinstalled in same places