സ്ഥലനാമങ്ങൾ മാറ്റുമെന്ന പ്രചരണത്തിന് പിന്നിൽ ഭാഷ ഭ്രാന്ത് ഇളക്കി വിട്ട് നാട് കത്തിക്കാനുള്ള ആർ എസ് എസ് - ബിജെപി ശ്രമമെന്ന് സിപിഎം ജില്ലാ സെക്രടറി
Jun 30, 2021, 18:54 IST
കാസർകോട്: (www.kasargodvartha.com 30.06.2021) ജില്ലയിലെ കർണാടക അതിർത്തിയോട് ചേർന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റുന്നുവന്ന് വ്യാപകമായ പ്രചരണം ആർ എസ് എസ് - ബിജെപി നടത്തുകയാണെന്ന് സിപിഎം ജില്ലാ സെക്രടറി എംവി ബാലകൃഷ്‌ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കാളപെറ്റുവെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കാൻ ബി ജെ പി ജില്ലാ കമിറ്റിയും ധൃതി കാണിക്കുന്നു. കുറച്ച് കൂടി കടന്ന് മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തെയും ഇതിലേക്ക് വലിച്ചിഴക്കുന്ന ബിജെപിയുടെ ഉദ്ദേശം വ്യക്തമാണ്. ക്ഷേത്രവിശ്വാസികളെയും ഇളക്കിവിടുക, നാട് കുട്ടിച്ചോറാക്കുക, ജനങ്ങളെ ഭാഷാ ഭ്രാന്തരാക്കി മാറ്റുക എന്നതാണ്.
ഇത്തരം സാഹചര്യത്തിൽ ആരുമാരും ഒരുതരത്തിലും ആലോചിക്കാത്ത വിഷയം വിവാദമാക്കിയതിൽ ദുരൂഹതയുണ്ട്. വടക്കൻ ഭാഗങ്ങളിൽ മലയാളം തുടങ്ങിയ വിവിധ ഭാഷൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. ഇവരെ ഭാഷാഭ്രാന്ത് ഇളക്കിവിട്ട് കലാപമുണ്ടാക്കാനുളള ശ്രമമായിരിക്കാം ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരുടെ ഉന്നമെന്ന് സംശയിച്ചാൽ തെറ്റാവുമോയെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമായും കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി സെക്രടറിയുടെ പ്രസ് റിലീസിലൂടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന് ഈ വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന് പറയാനുള്ള മാന്യത അദ്ദേഹം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് കന്നഡ വികസന സമിതി അധ്യക്ഷൻ ഇതിനെ ന്യായീകരിക്കുകയുണ്ടായി. പേര് മാറ്റാനുളള നീക്കം നടക്കുന്നതായും ഇതിൽ ഇടപെടണമെന്നും ഒരു ബി ജെ പി എംപി കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കാണുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർഥി സുന്ദരക്ക് പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ നൽകി എന്ന കോഴ കേസിൽ കുടങ്ങിക്കിടക്കുന്നത് ചർച ചെയ്യുന്നതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുളള കുൽസിത മാർഗമാണ് ഇതെന്ന് ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.
ഇത് കൊണ്ടൊന്നും ജനങ്ങളെ കബളിപ്പിക്കാനാകില്ലായെന്ന് ഇവർ മനസിലാക്കണം. കന്നഡ സ്ഥലനാമങ്ങൾ മലയാളത്തിലാക്കാൻ എൽഡിഎഫ് സർകാരിനോ സിപിഎമിനോ യാതൊരു വിധ ചിന്തയും ഇല്ലെന്നും ഇപ്പോൾ ഇളക്കി വിടുന്ന വ്യാജപ്രചരണ വിശ്വസിക്കരുതെന്നും ബാലകൃഷ്ണൻ മാസ്റ്റർ അഭ്യർഥിച്ചു.
സുരേന്ദ്രനെതിരായ കോഴക്കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ ആന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വസ്തുനിഷ്ഠമായി സുരേന്ദ്രന് ഒരുപഴുതും കൊടുക്കാതെ സൂക്ഷ്മതയോട് കൂടിയാണ് അന്വേഷണം നടക്കുന്നത്. ജില്ലാ ആശുപത്രിയിൽ ശുചീകരണ വിഭാഗം തൊഴിലാളികളെ നിയമിച്ചതിൽ പാർടി ഇടപെട്ടില്ലെന്നും കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബാലകൃഷ്ണൻ മാസ്റ്റർ വ്യക്തമാക്കി. ജില്ലാ സെക്രടറിയേറ്റംഗം കെ ആർ ജയാനന്ദയും ഒപ്പമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, CPM, BJP, RSS, Politics, Political party, Press meet, Karnataka, District, Secretary, Government, Malayalam, Fake Notes, President, State, K.Surendran, Manjeshwaram, CPM district secretary says RSS-BJP attempt to stir up language madness and set on fire.
< !- START disable copy paste -->