March | എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയെ ആനയിക്കാന്‍ ജില്ലയില്‍ അരലക്ഷത്തിലധികം ജനങ്ങള്‍ അണിനിരക്കുമെന്ന് സിപിഎം ജില്ലാസെക്രടറി എം വി ബാലകൃഷ്ണന്‍
Feb 18, 2023, 19:02 IST
കാസര്‍കോട്: (www.kasargodvartha.com) വര്‍ത്തമാനകാല രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച ചെയ്യാനും ജനങ്ങളുമായി സംവദിക്കാനും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയെ ആനയിക്കാന്‍ ജില്ലയില്‍ അരലക്ഷത്തിലധികം ജനങ്ങള്‍ അണിനിരക്കുമെന്ന് സിപിഎം ജില്ലാസെക്രടറി എം വി ബാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മണ്ഡലത്തില്‍ ശരാശരി പതിനായിരം പേരെങ്കിലും സ്വീകരണത്തിനെത്തുമെന്നാണ് കണക്ക്. 20ന് വൈകിട്ട് നാലുമണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ നിന്നും പ്രയാണം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ടി പതാക എം വി ഗോവിന്ദന് കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും.
ജാഥക്ക് പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് പ്രാദേശിക തലങ്ങളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ആദ്യ ദിവസം (20ന്) മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള, കാസര്‍കോട് മണ്ഡലത്തിലെ ചെര്‍ക്കള (വൈകിട്ട് 5ന്) എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കുന്നത്.
21ന് രാവിലെ 10 മണിക്ക് ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴി, 11 മണിക്ക് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ്, ഉച്ചയ്ക്ക് മൂന്നുമണിക്ക് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ആഘോഷമായി ജാഥയെ കണ്ണൂര്‍ ജില്ലയിലേക്ക് യാത്രയാക്കും. 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മാര്‍ച് 18ന് തലസ്ഥാനത്ത് യാത്ര സമാപിക്കും.
സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനകീയ ബദല്‍ പദ്ധതികള്‍ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാന സര്‍കാര്‍ പ്രവര്‍ത്തനങ്ങളും വര്‍ഗീയതയുടെ കൊടിയ ഭീഷണികളും യാത്രയില്‍ വിശദീകരിക്കും. കേന്ദ്ര അവഗണനയും തുറന്ന് കാട്ടും.
പതിനായിരങ്ങളെ പങ്കെടുപ്പിച്ച് സ്വീകരണകേന്ദ്രങ്ങള്‍ ജനസാഗരമാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. ജില്ലാ അതിര്‍ത്തികളില്‍ അവിസ്മരണീയ വരവേല്‍പ്പ് നല്‍കും. തോരണങ്ങളാല്‍ അലങ്കരിച്ചും പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചും യാത്ര ചരിത്രമാക്കാന്‍ അടിത്തട്ട് മുതല്‍ പ്രചാരണം സജീവമാണ്. സ്വീകരണകേന്ദ്രങ്ങളില്‍ സ്വാഗതസംഘം രൂപീകരണവും ലോകല്‍ തലങ്ങളില്‍ വിളംബരജാഥകളും നടന്ന് വരുന്നു.
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വിപുലമായ കലാപരിപാടികളും സംഘടിപ്പിക്കും. അതാതിടത്തെ പ്രാദേശിക കലാസംഘങ്ങളാണ് പരിപാടി അവതരിപ്പിക്കുന്നത്. ജാഥക്ക് മുന്നോടിയായി 21ന് രാവിലെ എട്ടുമണി മുതല്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജാഥാ ലീഡര്‍ എം വി ഗോവിന്ദന്‍ ക്ഷണിക്കപ്പെട്ടവരുമായി ചര്‍ച നടത്തും. സംഘടനാ നേതാക്കള്‍, വ്യവസായികള്‍, സംരംഭകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രടേറിയറ്റംഗങ്ങളായ പി ജനാര്‍ദനന്‍, കെ ആര്‍ ജയാനന്ദ, സാബു അബ്രഹാം, വി വി രമേശന്‍ എന്നിവരും പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, CPM, Political-News, Politics, March, Video, MV Balakrishnan, MV Govindan Master, CPM District Secretary MV Balakrishnan says more than half a lakh people will be participated from the district in popular resistance march lead by MV Govindan.
< !- START disable copy paste -->