city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം ജില്ലാസെക്രട്ടറിയേറ്റിലെ ഒമ്പതുപേരില്‍ ആറുപേരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍; കാഞ്ഞങ്ങാടിനെയും പനത്തടിയെയും തഴഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.03.2018) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തപ്പോള്‍ ഒന്‍പതു പേരില്‍ ആറുപേരും തൃക്കരിപ്പൂര്‍ മണ്ഡലത്തിലുള്ളവര്‍. കാഞ്ഞങ്ങാടിനെയും പനത്തടിയെയും പാടേ തഴഞ്ഞതിനെതിരെ അണികളിലും നേതാക്കളിലും കടുത്ത അമര്‍ഷം.

തൃക്കരിപ്പൂരില്‍ നിന്നുള്ള ടി വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്ചന്ദ്രന്‍ സി എച്ച് കുഞ്ഞമ്പു എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ പുതുതായി ഉള്‍പ്പെടുത്തിയ മൂന്നില്‍ രണ്ടുപേരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരാണ്. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി വി കെ രാജന്‍, എളേരി മുന്‍ ഏരിയാ സെക്രട്ടറി സാബു അബ്രഹാം എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

നിലവിലുള്ള എം രാജഗോപാലന്‍, അഡ്വ. വി പി പി മുസ്തഫ, പി ജനാര്‍ദ്ദനന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഉദുമയില്‍ നിന്നുള്ള കെ വി കുഞ്ഞിരാമന്‍, ബേഡകത്തു നിന്നുള്ള പി രാഘവന്‍ എന്നിവര്‍ സെക്രട്ടറിയേറ്റില്‍ തുടരും. മഞ്ചേശ്വരം മുന്‍ ഏരിയാ സെക്രട്ടറി കെ ആര്‍ ജയാനന്ദനെ പുതിയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പത്മാവതി, സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ എന്നിവര്‍ തഴയപ്പെട്ടു.  പി രാഘവനെ നിലവിലെ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വിദേശ പര്യടനം നടത്തുന്ന പി രാഘവന്‍ ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍  സെക്രട്ടറിയേറ്റില്‍ തുടരാന്‍ പി രാഘവന് താല്‍പ്പര്യമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സംസ്ഥാന കമ്മിറ്റി അംഗത്വത്തില്‍ നിന്നും പാടേ തഴയപ്പെട്ടതില്‍ പി രാഘവന്‍ കടുത്ത അമര്‍ഷത്തിലാണ്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ പി രാഘവന്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

അതേ സമയം സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പില്‍ പരമ്പരാഗത പാര്‍ട്ടി കേന്ദ്രങ്ങളിലും കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കാഞ്ഞങ്ങാട്ട് ഏ കെ നാരായണന് ശേഷം ഇതുവരെ സെക്രട്ടറിയേറ്റ് അംഗത്വം ലഭിച്ചിട്ടില്ല. കെ പി സതീഷ്ചന്ദ്രന്‍ ഒഴിയുന്ന മുറക്ക് യുവജന പ്രാതിനിധ്യമായി കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ രാജ്മോഹനനെ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇതും അട്ടിമറിക്കപ്പെടുകയായിരുന്നു. അതേ സമയം പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത കാസര്‍കോട് ഏരിയാ കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റിയില്‍ മുന്തിയ പരിഗണന നല്‍കിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സി പി എം ജില്ലാസെക്രട്ടറിയേറ്റിലെ ഒമ്പതുപേരില്‍ ആറുപേരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍; കാഞ്ഞങ്ങാടിനെയും പനത്തടിയെയും തഴഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Kodiyeri Balakrishnan, CPM, Politics, CPM District Secretariat; 6 members out of 9 from Trikaripur.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia