ജനറല്‍ ആശുപത്രിയില്‍ സൗകര്യം മെച്ചപ്പെടുത്തണം, പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണം, കെഎസ്ആര്‍ടിസിയുടെ സര്‍വീസ് കാര്യക്ഷമമാക്കണം, യോഗ- പ്രകൃതി ചികിത്സ കേന്ദ്രം ഉടന്‍ ആരംഭിക്കണം; 'എല്ലാം ശരിയാക്കണം' എന്ന ആവശ്യവുമായി സിപിഎം ജില്ലാ സമ്മേളനം
Jan 10, 2018, 19:06 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2018) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് സിപിഎം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി മാറിയിട്ട് വര്‍ഷങ്ങളായി. 1961ലെ സ്റ്റാഫ് പാറ്റേണാണ് നിലവിലുള്ളത്. ജനറല്‍ ആശുപത്രി ആരംഭിക്കുമ്പോള്‍ 400 കിടക്കകളുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രാവര്‍ത്തികമാക്കിയിട്ടില്ല. ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിച്ച് 400 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം
കാസര്‍കോട്: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലയില്‍ 1262 പട്ടികവര്‍ഗ സങ്കേതങ്ങളുണ്ട്. 21,283 കുടുംബത്തിലായി നിലവില്‍ 83,865 പട്ടികവര്‍ഗക്കാരുണ്ട്. 2003ല്‍ പട്ടികവര്‍ഗ ജനസംഖ്യ 27,000 ആയിരുന്നു. 2003ല്‍ മാവിലന്‍, മലവേട്ടുവന്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ 48,000 ആയി. 2013ല്‍ മറാട്ടികളും ചേര്‍ന്നപ്പോള്‍ 83,865 ആയി. ഒന്നാമതുള്ള വയനാട് ജില്ലയില്‍ 1,51,453 ആണ് പട്ടികവര്‍ഗ ജനസംഖ്യ. 15 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, രണ്ട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകള്‍, ഒരു പ്രോജക്ട് ഓഫീസ് എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു.
വയനാട്ടിലെ ജനസംഖ്യയുടെ 56 ശതമാനം കൂടുതല്‍ ജനസംഖ്യയുള്ള കാസര്‍കോട് ജില്ലയില്‍ നാല് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസും ഒരു ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസും മാത്രമാണുള്ളത്. 2001ലെ സെന്‍സസ് പ്രകാരമാണ് ഇന്നും ത്രിതല പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതം ലഭിക്കുന്നത്.
ജില്ലയില്‍ പരപ്പ ആസ്ഥാനമായി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് അനുവദിക്കണം. ജനസംഖ്യാനുപാതികമായി ത്രിതല പഞ്ചായത്തുകള്‍ക്ക് ടിഎസ്പി ഫണ്ട് അനുവദിക്കണം. ജനസംഖ്യാനുപാതികമായി വനനിര്‍മാണം ഉള്‍െപ്പടെയുള്ള പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കണം. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയവ അനുവദിക്കണം.
ഭെല്‍- ഇഎംഎല്‍ കമ്പനി ഏറ്റെടുക്കല്‍ വേഗമാക്കണം
കാസര്‍കോട്: ഭെല്‍- ഇഎംഎല്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണമെന്ന് സിപിഎം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ വ്യവസായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ 1991ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ബദ്രടുക്കയില്‍ കെല്‍ സ്ഥാപനം ആരംഭിച്ചത്. മുന്നൂറിലധികം തൊഴിലാളികള്‍ക്ക് പ്രത്യക്ഷത്തില്‍ ജോലി ലഭിച്ച ഈ സ്ഥാപനം ഘട്ടംഘട്ടമായി വികസിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം മറ്റ് പൊതുമേഖലകള്‍ക്കൊപ്പം കെല്ലിന്റെ വളര്‍ച്ചയും തടസപ്പെടുത്തി.
2006 - 11 കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് സ്ഥാപനത്തിന്റെ 'ഭാവി വികസനവും സാധ്യതയും കണക്കിലെടുത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഭെല്ലുമായി യോജിച്ച് സംയുക്ത സംരംഭമായി പുതിയ കമ്പനിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 51 ശതമാനം ഓഹരി ഭെല്ലിനും 49 ശതമാനം സംസ്ഥാന സര്‍ക്കാരിനും ഉറപ്പാക്കി. വികസന സാധ്യതയും തൊഴിലവസരവും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പൊതുമേഖലാ വിരുദ്ധ നിലപാടും കാരണം ഒരു തുടര്‍നടപടിയും വികസനകാര്യത്തില്‍ നടപ്പാക്കിയില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സഹായത്തോടെ സ്ഥാപനത്തെ പുനരുദ്ധരിക്കാനുള്ള നടപടി ആരംഭിച്ചപ്പോഴാണ് ഭെല്‍ സംയുക്ത സംരംഭത്തില്‍നിന്ന് പിന്മാറുന്നതായി ഉത്തരവിറക്കിയത്. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ട്. നിലവിലുള്ള 100 കോടി രൂപയുടെ ഓര്‍ഡര്‍ ഉല്‍പാദിപ്പിച്ച് നല്‍കാന്‍ അഞ്ചുകോടി രൂപ പ്രവര്‍ത്തന മൂലധനം അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടിയായിട്ടുണ്ട്. പൊതുമേഖല സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് നടപടി കൈക്കൊണ്ട കേരള സര്‍ക്കാരിനെ ജില്ലാസമ്മേളനം അഭിവാദ്യം ചെയ്തു. കാലതാമസം ഒഴിവാക്കി സര്‍ക്കാര്‍ അംഗീകരിച്ച തുക അടിയന്തരമായി ലഭ്യമാക്കണം.
ബീഡിക്ക് ചുമത്തിയ ജിഎസ്ടി പിന്‍വലിക്കണം
കാസര്‍കോട്: ബീഡിക്ക് മേല്‍ ചുമത്തിയ ജിഎസ്ടി പിന്‍വലിക്കണമെന്നും ബീഡിത്തൊഴിലാളികളെ സംരക്ഷിക്കണമെന്നും സിപിഎം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പുകവലിക്കെതിരായ പ്രചാരവേലയും, കോടതിവിധികളും കേന്ദ്രസര്‍ക്കാരിന്റെ നയവും കാരണം ഇന്ത്യയിലെ ബീഡി വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. മഹാഭൂരിപക്ഷം സ്ത്രീകള്‍ ജോലിചെയ്യുന്ന വ്യവസായത്തെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ബീഡിയുടെ മേല്‍ ജിഎസ്ടി ഉയര്‍ന്ന ശതമാനമായ 28 ശതമാനം ചുമത്തി.
മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന കേരള ദിനേശ് ബീഡി സ്ഥാപനത്തെ ഈ നികുതി നിര്‍ദേശം സാരമായി ബാധിച്ചു. 42,000 തൊഴിലാളികളുടെ ജീവനോപാധിയായിരുന്ന ദിനേശ് വ്യവസായ പ്രതിസന്ധി കാരണം 5000 തൊഴിലാളികളുള്ള സ്ഥാപനമായി ചുരുങ്ങി. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ പ്രതിവര്‍ഷം 1.25 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ദിനേശ് അടക്കേണ്ടത്. വില വര്‍ധിച്ചതിനെ തുടര്‍ന്ന് സ്റ്റോക്ക് കൂടാനും ഉല്‍പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിക്കേണ്ടി വരും. തുച്ഛവരുമാനക്കാരായ തൊഴിലാളികളുടെ തൊഴില്‍ദിനവും കുറക്കേണ്ടി വരുന്നു. വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ ബീഡിക്കുമേല്‍ ചുമത്തിയ ജിഎസ്ടി പിന്‍വലിക്കണമെന്ന് ജില്ലാസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണം
കാസര്‍കോട്: ജില്ലയിലെ വ്യവസായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് സിപിഎം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ആധുനിക വ്യവസായ സ്ഥാപനങ്ങള്‍ പരിമിതമായി മാത്രം പ്രവര്‍ത്തിക്കുന്ന ജില്ലയാണ് കാസര്‍കോട്. ജില്ല രൂപീകരണത്തിന് മുമ്പ് മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന എച്ച്എംടി വാച്ച് ഉല്‍പാദന യൂണിറ്റായ ആസ്ട്രല്‍ വാച്ച് കമ്പനി വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് നെല്ലിക്കുന്നിലുള്ള രണ്ടേക്കറിലധികം വരുന്ന ഭൂമിയും കെട്ടിടവും കാടുകയറി കിടക്കുകയാണ്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ അധീനതയിലുള്ള സ്ഥലത്ത് പുതിയ വ്യവസായം തുടങ്ങണമെന്ന ആവശ്യം പരിഗണിക്കാനോ സാധ്യതാ പഠനം നടത്താനോ വ്യവസായ വകുപ്പ് തയ്യാറായിട്ടില്ല.
2011ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദുമ മൈലാട്ടിയില്‍ സ്ഥാപിച്ച ടെക്‌സ്റ്റയില്‍ മില്‍ അഞ്ച് വര്‍ഷമായിട്ടും യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിച്ചില്ല. 2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മില്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ഭരണപരമായ നടപടികളും കാലതാമസവും കാരണം തുടര്‍നടപടിയായില്ല. ഹിന്ദുസ്ഥാന്‍ ചൈനാ ക്ലേ സ്ഥാപനം നിശ്ചലമായി. കരിന്തളം ഖനനം നിര്‍ത്തിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ബദല്‍ സംവിധാനം പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയില്ല. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഏക്കര്‍ കണക്കിന് ഭൂമി തരിശായി കിടക്കുന്നു. ടണ്‍കണക്കിന് കശുവണ്ടി ഉല്‍പാദിപ്പിക്കുന്ന ജില്ലയില്‍ കശുവണ്ടി അധിഷ്ഠിത വ്യവസായം ആരംഭിക്കാനുള്ള സാധ്യതയും പരിഗണിക്കണം. റബര്‍ അധിഷ്ഠിത വ്യവസായത്തിന്റെ സാധ്യത പരിശോധനാ വിധേയമാക്കണം.
കെഎസ്ആര്‍ടിസിയുടെ സര്‍വീസ് കാര്യക്ഷമമാക്കണം
കാസര്‍കോട്: കെഎസ്ആര്‍ടിസിയുടെ വിപുലീകരണം ത്വരിതപ്പെടുത്തി സര്‍വീസ് കാര്യക്ഷമമാക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും മാനേജ്‌മെന്റില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് വരുമാനത്തില്‍ മൂന്നാം സ്ഥാന ജില്ലക്ക്. മലയോര പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നിന്ന് മംഗളൂരുവിലേക് 14 സര്‍വീസുകള്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നൂറിലധികം ഷെഡ്യൂളുകള്‍ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യമുണ്ട്. പുതിയ ബസുകളും ജീവനക്കാരെയും ലഭ്യമാക്കി സര്‍വീസുകള്‍ കാര്യക്ഷമമാക്കണം.
ശിശു മന്ദിരം പരവനടുക്കത്ത് നിലനിര്‍ത്തണം
കാസര്‍കോട്: ശിശു മന്ദിരം പരവനടുക്കത്ത് തന്നെ നിലനിര്‍ത്തണമെന്ന് സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പരവനടുക്കത്തെ ആണ്‍കുട്ടികളുടെ ശിശു മന്ദിരം തലശേരിയിലേക്ക് മാറ്റാനുള്ള ഉത്തരവായിരിക്കുകയാണ്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെയും നിയമവുമായി ഇടഞ്ഞ് നില്‍ക്കുന്ന കുട്ടികളെയും ഒരേ കെട്ടിടത്തില്‍ പാര്‍പ്പിക്കരുതെന്ന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് പാലിക്കാനാണ് ശിശുമന്ദിരം ഉപേക്ഷിക്കുന്നത്. നിയമവുമായി ഇടഞ്ഞു നില്‍ക്കുന്ന കുട്ടികള്‍ ഈ കേന്ദ്രത്തില്‍ ആരുമില്ല. പ്രത്യേക പരിചരണം ആവശ്യമുള്ള 14 കുട്ടികള്‍ ഇവിടെയുണ്ട്. ജില്ലയുടെ വടക്കന്‍ മേഖലയില്‍ നിന്നുള്ള കന്നട ഭാഷ മാതൃക ഭാഷയായ കുട്ടികള്‍ ഇവിടെയുണ്ട്. ഈ കുട്ടികള്‍ക്ക് കന്നട മീഡിയത്തില്‍ പഠിക്കാന്‍ കഴിയുന്ന ചെമ്മനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഈ സ്ഥാപനത്തിനടുത്തുണ്ട്. കന്നട വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. കാസര്‍കോട്ടെ സ്‌പെഷ്യല്‍ ഹോം ശിശുമന്ദിരമാക്കി മാറ്റണം. ശിശുമന്ദിരത്തിനോട് ചേര്‍ന്ന മഹിളാമന്ദിരത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കൊപ്പമാണ് പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക മന്ദിരം ജില്ലയില്‍ അത്യാവശ്യമാണ്.
കരിന്തളത്ത് യോഗ- പ്രകൃതി ചികിത്സ കേന്ദ്രം ഉടന്‍ ആരംഭിക്കണം
കാസര്‍കോട്: കരിന്തളത്ത് യോഗ, പ്രകൃതി ചികിത്സ മേഖലയില്‍ ആരംഭിക്കുന്ന പോസറ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഉടന്‍ ആരംഭിക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ആയൂഷ് മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലയില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ തോളനി പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 15 ഏക്കര്‍ സ്ഥലത്ത് 60 കോടി രൂപ ചെലവില്‍ യോഗ-നാച്ചുറോപ്പതി വിഭാത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ആരംഭിക്കാനാണ് തീരുമാനം. രാജ്യത്ത് നാല് കേന്ദ്രങ്ങളില്‍ അനുവദിച്ചതില്‍ ഒന്നാണ് ഇത്. സര്‍ക്കാര്‍ സ്ഥലം ആവശ്യത്തിന് ഇവിടെയുണ്ട്. 200 ബെഡുള്ള ആശുപത്രിയാക്കി ഉയര്‍ത്തി മെഗാപദ്ധതിയാക്കി നടപ്പാക്കണം.
തൊഴിലുറപ്പ് പദ്ധതി പരിഷകരിക്കണം
കാസര്‍കോട്: ദേശിയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സമഗ്രമായി പരിഷകരിക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2004- ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഇന്ത്യയിലെ പട്ടിണിപാവങ്ങള്‍ക്ക് നല്‍കിയ മഹത്തായ സംഭാവനയാണ് ദേശിയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഇന്ന് ഇത് ആരംഭിക്കുമ്പോഴുണ്ടായ പ്രതീക്ഷകളും, മുന്നേറ്റങ്ങളും കൈവിട്ടിരിക്കുകയാണ്. അന്ന് 47,500 കോടി രൂപ നീക്കിവെച്ചിരുന്നു. ഇപ്പോള്‍ 34,500 കോടിയായി കുറഞ്ഞു.
80 വയസ് വരെയുള്ള സ്ത്രീകള്‍ ആരുടെയും ആശ്രയമില്ലാതെ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത് ജീവിക്കുന്നു. പുതിയ ഉത്തരവിലെ ദേഗതികള്‍ അനുസരിച്ച് ആവര്‍ത്തന സ്വാഭാവമുള്ള ജോലികള്‍ ചെയ്യാന്‍ പാടില്ല. തൊഴിലുറപ്പ് നിയമം അനുശാസിക്കുന്നത് തൊഴില്‍ നല്‍കാനാണ്.ആസ്തി സൃഷ്ടിക്കാനല്ല. കഴിഞ്ഞവര്‍ഷം കേരളത്തില്‍ ആകെ ചെലവാക്കിയത് 2,400 കോടിയാണ്. ഈ വര്‍ഷം 900 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളു. തൊഴിലാളികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന വിഹിതം സമയത്ത് നല്‍കാന്‍ സന്നദ്ധമാകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തനം സുതാര്യമാക്കണം
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയുടെ പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെരിയ, നായന്മാര്‍മൂല, പടന്നക്കാട്, കുണിയ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് ഒരു ക്യാമ്പസുമായാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ത പഠനമേഖലകളില്‍ ഗവേഷണം ഉള്‍പ്പെടുന്ന ഉന്നതമായ അക്കാദമിക്ക് പ്രക്രിയകളും നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തമായ എല്ലാ തലങ്ങളിലുമുള്ള സംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുമായ കേന്ദ്രമാണ് കേന്ദ്രസര്‍വകലാശാല. അക്കാദമിക്ക് നീതിയെയും ജനാധിപത്യപരമായ അനിവാര്യതകളും നിഷേധിച്ചുകൊണ്ടാണ് സര്‍വകലാശാലയുടെ നടത്തിപ്പ്. അധ്യാപക-അനധ്യാപക നിയമനങ്ങളിലെ അഴിമതിയും യോഗ്യതകളുടെ അട്ടിമറിയും വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങളുടെ റദ്ദാക്കലുകളും വെട്ടിക്കുറക്കലും നിയമനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനങ്ങളിലുമുള്ള സംവരണ മാനദണ്ഡങ്ങളുടെ ലംഘനം ഇവിടെയുണ്ട്.
ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ശക്തമായ കാവിവല്‍ക്കരണത്തിനും കേന്ദ്ര സര്‍വകലാശാല വേദിയായി. കേന്ദ്രസര്‍വകലാശാലയിലെ അഴിമതിയും സ്വജനപക്ഷപാതവും സംവരണ അട്ടിമറിയും വിദ്യാര്‍ഥി വിരുദ്ധതയും അവസാനിപ്പിക്കാനും സര്‍വകലാശാലയിലെ ജനാധിപത്യ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കാനും രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവരുടെ അടിയന്തര നടപടിവേണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, news, Political party, Politics, CPM, District-Conference, Cherkala, CPM dist conference in Kasargod