സിപിഎം ബൂർഷ്വാ മുതലാളിമാരുടെ പാർടിയായി അധ:പതിച്ചു - കെ സി വോണുഗോപാൽ എം പി
Mar 28, 2021, 19:23 IST
പൊയിനാച്ചി: (www.kasargodvartha.com 28.03.2021) തൊഴിലാളി സർവാധിപത്യത്തിന് വേണ്ടി രൂപം കൊണ്ട സി പി എം ഇന്ന് കുത്തക മുതലാളിമാരുടെയും ബൂർഷ്വാക്കളുടെയും പാർടിയായി അധപതിച്ചുപോയെന്ന് എഐസിസി ജനറൽ സെക്രടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പൊയിനാച്ചിയിൽ നടന്ന കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് കേരളം തിരിച്ച്പിടിക്കുമെന്നും വേണുഗോപാൽ അവകാശപ്പെട്ടു.
ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കൺവീനർ വി ആർ വിദ്യാസാഗർ സ്വാഗതം പറഞ്ഞു. അഡ്വ. സി കെ ശ്രീധരൻ, ഹകീം കുന്നിൽ, കല്ലട്ര മാഹിൻ ഹാജി, പട്ടുവത്തിൽ മൊയ്തീൻ കുട്ടി ഹാജി, ചെമനാട് ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുഫൈജ അബുബകർ, ഗീതാകൃഷ്ണൻ, ധന്യ സുരേഷ്, എം സി പ്രഭാകരൻ, സി രാജൻ പെരിയ, സാജിദ് മൗവ്വൽ, പ്രദീപ് കുമാർ, ഹമീദ് മാങ്ങാട് സംസാരിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, CPM, UDF, CPM degenerates into bourgeois party - KC Venugopal MP.
< !- START disable copy paste -->