city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിഥിമന്ദിരത്തിനു വേണ്ടി പുതിയ ബ്ലോക്ക് പണിയുന്നതിനെച്ചൊല്ലി സി പി എം- സി പി ഐ തമ്മില്‍ അവകാശ തര്‍ക്കം

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.08.2019) ഹൊസ്ദുര്‍ഗ് ഗവ. അതിഥിമന്ദിരത്തിനു വേണ്ടി രണ്ട് കോടി രൂപ ചിലവില്‍ പുതിയ ബ്ലോക്ക് പണിയുന്നതിനെച്ചൊല്ലി സിപിഎം-സിപിഐ തമ്മില്‍ അവകാശ തര്‍ക്കം. രണ്ട് നിലകളിലുള്ള കെട്ടിടത്തില്‍ ഒരു വി ഐ പി മുറി, ഒരു വി വി ഐ പി മുറി ഉള്‍പ്പെടെ എട്ട് മുറികളുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. നൂറുപേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും, അടുക്കളയും ഇതോടൊപ്പമുണ്ടാകും. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ ബ്ലോക്ക് കെട്ടിടത്തിന് മുന്‍വശത്ത് പോലീസ് സ്റ്റേഷന് സമീപത്തായാണ് പുതിയ അതിഥി മന്ദിരം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഈ അതിഥി മന്ദിരത്തെച്ചൊല്ലിയാണ് സി പി എം-സി പി ഐ അവകാശ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

സ്ഥലം എം എല്‍ എയും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ട് കോടി രൂപയുടെ പുതിയ ബ്ലോക്കിന് അനുമതി ലഭിച്ചതെന്നാണ് സി പി ഐ നേതൃത്വം പറയുന്നത്. എന്നാല്‍ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബ്ലോക്കിന് അനുമതി ലഭിച്ചതെന്ന് സി പി എം മുഖപത്രവും അവകാശപ്പെട്ടു. കാഞ്ഞങ്ങാട്ടെ വിവിധ പദ്ധതികളില്‍ സി പി എം-സി പി ഐ തമ്മില്‍ അവകാശ തര്‍ക്കം ഉയര്‍ന്നുവന്നിരുന്നു.

സര്‍ക്കാരിനുള്ള സ്വാധീനം മൂലം ചെയര്‍മാന്റെ സമ്മര്‍ദത്തിലൂടെയാണ് കാഞ്ഞങ്ങാട്ടേക്ക് വികസനമെത്തുന്നതെന്നാണ് സി പി എം പറയുന്നത്. എന്നാല്‍ മന്ത്രിസഭയിലെ രണ്ടാംമന്ത്രിയായ ഇ ചന്ദ്രശേഖരന്റെ ശ്രമഫലമായാണ് വികസന പദ്ധതികള്‍ എത്തുന്നതെന്ന് സി പി ഐയും അവകാശപ്പെടുന്നുണ്ട്.

അതിഥിമന്ദിരത്തിനു വേണ്ടി പുതിയ ബ്ലോക്ക് പണിയുന്നതിനെച്ചൊല്ലി സി പി എം- സി പി ഐ തമ്മില്‍ അവകാശ തര്‍ക്കം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, CPM, CPI, Politics, CPM-CPI conflict over Guest house construction
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia