പൊതുയോഗത്തിനൊടുവില്‍ സി പി എം നിയന്ത്രണത്തിലായിരുന്ന പി ടി എ കമ്മിറ്റി കോണ്‍ഗ്രസ് നിയന്ത്രണത്തിലായി; പിന്നാലെ കല്ലേറ്, അക്രമം
Oct 4, 2018, 11:17 IST
നീലേശ്വരം: (www.kasargodvartha.com 04.10.2018) പൊതുയോഗത്തിനൊടുവില്‍ സി പി എം നിയന്ത്രണത്തിലായിരുന്ന പി ടി എ കമ്മിറ്റി കോണ്‍ഗ്രസ് നിയന്ത്രണത്തിലായി. പിന്നാലെ കല്ലേറും വീടിനു നേരെ അക്രമവുമുണ്ടായി. പി ടി എ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ കാറിനും വീടിനും നേരെയാണ് കല്ലേറുണ്ടായത്. രാജാസ് എച്ച്എസ്എസ് പിടിഎ കമ്മിറ്റി പൊതുയോഗത്തെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. വൈകിട്ട് നടന്ന പൊതുയോഗത്തില്‍ സിപിഎം നിയന്ത്രണത്തിലുണ്ടായിരുന്ന പിടിഎ കമ്മിറ്റിയെ അട്ടിമറിച്ചു ജനശ്രീ സംസ്ഥാന സമിതി അംഗം പടിഞ്ഞാറ്റംകൊഴുവലിലെ മഡിയന്‍ ഉണ്ണിക്കൃഷ്ണന്‍ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മദര്‍ പിടിഎ പ്രസിഡണ്ടായി ഷീജ അരവിന്ദനെയും തിരഞ്ഞെടുത്തു. 11 അംഗ എക്‌സിക്യൂട്ടീവില്‍ എട്ട് സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് അനുഭാവികളും മൂന്ന് സ്ഥാനങ്ങളിലേക്ക് സിപിഎം അനുഭാവികളുമായി.
ഷീജ അരവിന്ദന്റെ സഹോദരനും പിടിഎ എക്‌സിക്യൂട്ടീവ് അംഗവുമായ വിനോദ് അരമനയെ സിപിഎം പാനല്‍ അട്ടിമറിച്ചുവെന്നാരോപിച്ച് യോഗം കഴിഞ്ഞിറങ്ങുമ്പോള്‍ എം വിശ്വാസിന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു. സഹോദരിക്കൊപ്പം വീട്ടിലേക്കു മടങ്ങവേയാണ് ഇദ്ദേഹം ഓടിച്ചിരുന്ന കാറിനു നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് തട്ടാച്ചേരിയിലെ വീടിനു നേരെയും കല്ലേറുണ്ടായി. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Neeleswaram, PTA, Committee, Attack, Crime, Political party, Politics, Congress, CPM, CPM-Congress clash over PTA Committee
< !- START disable copy paste -->