മാങ്ങാട്ട് സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം; 5 പേര്‍ ആശുപത്രിയില്‍
Sep 17, 2018, 10:40 IST
ഉദുമ: (www.kasargodvartha.com 17.09.2018) മാങ്ങാട്ട് സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം. പരിക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെ ആര്യയടുക്കത്തു വെച്ചാണ് സംഭവം. എം.ബി. ബാലകൃഷ്ണന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ പൊതുയോഗത്തിന് ബൈക്കില്‍ വരുമ്പോള്‍ കോണ്‍ഗ്രസുകാരായ പ്രജീഷ്, വിനോദ്, വിജേഷ് എന്നിവരുടെ നേതൃത്തില്‍ ബീയര്‍ കുപ്പി എറിഞ്ഞ് അക്രമിച്ചുവെന്നാണ് സി.പി.എം. ആരോപിക്കുന്നത്.
പരിക്കേറ്റ സി.പി.എം. പ്രവര്‍ത്തകരായ മൈലാട്ടി ഞെക്ലിയിലെ രാഘവന്‍ (45), നസീര്‍ (26) കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്യടുക്കം കോളനിയിലെ രാജേഷ് (20), വിജേഷ് (24) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. രാഘവന്റെ തലയ്ക്കും നസീറിന് കൈക്കുമാണ് പരിക്ക്. അനുസ്മരണ യോഗത്തിന് മുമ്പ് പത്തോളം ബൈക്കുകളിലും ഒരു ടവരേ കാറിലും എത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ കോളനിയില്‍ അക്രമം നടത്തിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
രക്തസാക്ഷി ദിനാചരണ പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമമെന്ന് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. പ്രകോപനം ഉണ്ടാക്കി അക്രമം വ്യാപിപ്പിക്കാനുള്ള സി.പി.എം. നടപടിപടിയാണ് രക്തസാക്ഷി ദിനാചരണത്തിന്റെ മറവില്‍ അരങ്ങേറിയതെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് നിയോജകമണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, hospital, Attack, Assault, Clash, mangad, Political party, Politics, CPM, Congress, CPM-Congress clash in Mangad
< !- START disable copy paste -->