സി പി എം- ബി ജെ പി സംഘര്‍ഷം; ബ്രാഞ്ച് സെക്രട്ടറിയടക്കം നാലുപേര്‍ക്ക് പരിക്ക്
Nov 22, 2017, 20:17 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2017) ഏരിയാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള ചുവരെഴുത്ത് നശിപ്പിച്ചതിനെ ചൊല്ലി മുന്നാട്ട് സി പി എം- ബി ജെ പി സംഘര്‍ഷം. അക്രമത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. പറയംപള്ളം ബ്രാഞ്ച് സെക്രട്ടറി വി.എന്‍. പുഷ്പരാജ്, ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ടി.വി. അഖില്‍ (20), മിഥുന്‍ രാജ് (21), കെ. സുരേഷ് പുലിക്കോട് (21) എന്നിവരാണ് അക്രമത്തിനിരയായത്.
ഇവരെ പൂടങ്കല്ല് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മുന്നാട് കുണ്ടംപാറയില്‍ ചൊവ്വാഴ്ച രാത്രിയാണ് സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പടുപ്പില്‍ നടക്കുന്ന സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ചുവരെഴുത്ത് നശിപ്പിച്ചതിനെ ചോദ്യം ചെയ്തതിന് ബി ജെ പി പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് മതിലിലും റോഡിലും എഴുതുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Clash, Crime, Politics, CPM-BJP Clash in Munnad
Keywords: Kasaragod, Kerala, news, Clash, Crime, Politics, CPM-BJP Clash in Munnad