ബി ജെ പിയില്‍ ചേര്‍ന്ന പിതാവിനെ കൊലപ്പെടുത്താന്‍ സി പി എം ശ്രമം നടത്തുകയാണെന്ന ആരോപണവുമായി പ്ലസ്ടുവിദ്യാര്‍ത്ഥിനിയുടെ വീഡിയോ
Feb 8, 2018, 21:00 IST
നീലേശ്വരം: (www.kasargodvartha.com 08.02.2018) ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍ നിന്നും പാര്‍ട്ടി അംഗത്വം നേടിയ പിതാവിനെ കൊലപ്പെടുത്താന്‍ സി പി എം നീക്കം നടത്തുകയാണെന്ന ആരോപണവുമായി സോഷ്യല്‍മീഡിയ വഴിയുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളുടെ വീഡിയോ പോസ്റ്റ് വൈറലാകുന്നു. കിനാനൂര്‍-കരിന്തളം വടക്കേപുലിയന്നൂരിലെ സി കെ സുകുമാരന്റെ മകളും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അശ്വതിയുടെ വീഡിയോയാണ് സമൂഹത്തില്‍ വന്‍ ചര്‍ച്ചാവിഷയമാകുന്നത്.
കഴിഞ്ഞ 30ന് വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണ ചടങ്ങില്‍ വെച്ചാണ് സി കെ സുകുമാരന്‍ കുമ്മനം രാജശേഖരനില്‍ നിന്നും മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. തുടര്‍ന്ന് കുമ്മനത്തോടൊപ്പമുള്ള ചിത്രം തന്റെ പ്രൊഫൈല്‍ ചിത്രമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുകുമാരനും കുടുംബത്തിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി ഉയര്‍ന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ തന്റെ പിതാവിനെ വകവരുത്തുമെന്നും അപായപ്പെടുത്തുമെന്നും അശ്വതിയുടെ വീഡിയോ പോസ്റ്റില്‍ ആശങ്കപ്പെടുന്നു.
പാര്‍ട്ടി ഗ്രാമത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന തങ്ങള്‍ക്ക് ഇതുവരെ ഒരു രാഷ്ട്രീയ വിശ്വാസമോ ഏതെങ്കിലും പാര്‍ട്ടിയോട് അടുപ്പമോ ഉണ്ടായിരുന്നില്ല. ആശയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നത്. ബസിറങ്ങി കിലോമീറ്ററുകളോളം നടന്നുവേണം വീട്ടിലെത്താന്‍. പലപ്പോഴും വഴിയില്‍ കാത്തു നില്‍ക്കുന്ന രാഷ്ട്രീയ എതിരാളികള്‍ ഭീഷണിപ്പെടുത്തുന്നു. പോലീസില്‍ പരാതിപ്പെട്ടാലും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. പരാതി നല്‍കിയാലും ക്യാമറകളില്‍ പിടികൂടി പിടിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്നും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത തങ്ങള്‍ വധശിക്ഷ നടപ്പാക്കുമെന്നും സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അശ്വതിയുടെ വീഡിയോയില്‍ തുടര്‍ന്നു പറയുന്നു.
പോസ്റ്റിട്ട മണിക്കൂറുകള്‍ക്കകം തന്നെ പതിനായിരത്തിലധികം പേര്‍ ഈ വീഡിയോ കാണുകയും പ്രതികരണം അറിയിക്കുകയും ചെയ്തുകഴിഞ്ഞു.
Watch Video
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, CPM, BJP, Video, Top-Headlines, Politics, CPM Attempt to kill My Father; Daughter on Live < !- START disable copy paste -->
കഴിഞ്ഞ 30ന് വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണ ചടങ്ങില്‍ വെച്ചാണ് സി കെ സുകുമാരന്‍ കുമ്മനം രാജശേഖരനില്‍ നിന്നും മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. തുടര്‍ന്ന് കുമ്മനത്തോടൊപ്പമുള്ള ചിത്രം തന്റെ പ്രൊഫൈല്‍ ചിത്രമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുകുമാരനും കുടുംബത്തിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി ഉയര്‍ന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ തന്റെ പിതാവിനെ വകവരുത്തുമെന്നും അപായപ്പെടുത്തുമെന്നും അശ്വതിയുടെ വീഡിയോ പോസ്റ്റില്‍ ആശങ്കപ്പെടുന്നു.
പാര്‍ട്ടി ഗ്രാമത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന തങ്ങള്‍ക്ക് ഇതുവരെ ഒരു രാഷ്ട്രീയ വിശ്വാസമോ ഏതെങ്കിലും പാര്‍ട്ടിയോട് അടുപ്പമോ ഉണ്ടായിരുന്നില്ല. ആശയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നത്. ബസിറങ്ങി കിലോമീറ്ററുകളോളം നടന്നുവേണം വീട്ടിലെത്താന്‍. പലപ്പോഴും വഴിയില്‍ കാത്തു നില്‍ക്കുന്ന രാഷ്ട്രീയ എതിരാളികള്‍ ഭീഷണിപ്പെടുത്തുന്നു. പോലീസില്‍ പരാതിപ്പെട്ടാലും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. പരാതി നല്‍കിയാലും ക്യാമറകളില്‍ പിടികൂടി പിടിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്നും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത തങ്ങള്‍ വധശിക്ഷ നടപ്പാക്കുമെന്നും സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അശ്വതിയുടെ വീഡിയോയില്‍ തുടര്‍ന്നു പറയുന്നു.
പോസ്റ്റിട്ട മണിക്കൂറുകള്‍ക്കകം തന്നെ പതിനായിരത്തിലധികം പേര്‍ ഈ വീഡിയോ കാണുകയും പ്രതികരണം അറിയിക്കുകയും ചെയ്തുകഴിഞ്ഞു.
Watch Video
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, CPM, BJP, Video, Top-Headlines, Politics, CPM Attempt to kill My Father; Daughter on Live