Court Verdict | തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസില്‍ സിപിഎം ഏരിയ സെക്രടറിക്ക് 4 വര്‍ഷം തടവ് ശിക്ഷ
Mar 31, 2023, 22:32 IST
കാസര്‍കോട്: (www.kasargodvartha.com) കുമ്പളയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസില്‍ സിപിഎം ഏരിയാ സെക്രടറിക്ക് നാല് വര്‍ഷം തടവ്. കുമ്പള ഏരിയ സെക്രടറി സിഎ സുബൈറിനെ (35) യാണ് ശിക്ഷിച്ചത്. 2016 ല്‍ മുസ്ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖിന്റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയായിരുന്നു സംഭവം.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഘോഷത്തിനിടെ ആക്രമണം ഉണ്ടാവുകയും ഒരു ലീഗ് പ്രവര്‍ത്തകന് ഗുരുതരമായി പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
സിഎ സുബൈര്‍ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള ഏഴ് പ്രതികളെയാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്. അന്നത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും നിലവിലെ കുമ്പള ഏരിയാ സെക്രടറിയുമായ സുബൈറിന് നാലു വര്‍ഷവും ബാക്കിയുള്ള പ്രതികള്‍ക്ക് രണ്ടുവര്‍ഷവുമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Court-Order, Court-Verdict, Court, CPM, Top-Headlines, Politics, Political-News, CPM area secretary sentenced to 4 years imprisonment in assault case.
< !- START disable copy paste -->