ചീമേനി സംഘര്‍ഷം: സിപിഎം ആയുധം താഴെ വെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചെന്ന് ബിജെപി; ചെറുവത്തൂരില്‍ കണ്ടത് ബിജെപിയുടെ ക്രിമിനല്‍ മുഖമെന്ന് സിപിഎം
Jan 2, 2017, 14:09 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02.01.2017) ബിജെപി സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്ക് നേരെ നടത്തിയ അക്രമത്തിലൂടെ സിപിഎം ആയുധം താഴെവെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്. ചെറുവത്തൂരില്‍ കണ്ടത് ബിജെപിയുടെ ക്രിമിനല്‍ മുഖമെന്ന് സിപിഎം.
നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപി നേതൃത്വത്വത്തിന്റെ കുത്സിത നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ചെറുവത്തൂരില്‍ അക്രമ വിരുദ്ധ ജാഥ നടത്താനെത്തിയവര്‍ ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും സിപിഎം പറഞ്ഞു.
ചീമേനിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെ സിപിഎം അക്രമം അഴിച്ചുവിടുകയും, എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സുധീര്‍, ജില്ലാ പ്രസിഡന്റ് എ കെ കയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എ ഭാസ്കരന് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം നടത്തിയിരുന്നു. അതിനുപിന്നാലെ തിങ്കളാഴ്ച വീണ്ടും അക്രമം നടത്തി. അക്രമം തടയാന്‍ ശ്രമിക്കുന്നതിനു പകരം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജ് നടത്താനും, മാരകമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നത് തടയാനുമാണ് പോലീസ് ശ്രമിച്ചത്. ശ്രീകാന്ത് പറഞ്ഞു.
സിപിഎമ്മിന്റെ സ്വാധീന കേന്ദ്രത്തില്‍ നുഴഞ്ഞ് കയറി കുഴപ്പം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ബോധപുര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് അക്രമമെന്നും പോലീസ് ശക്തമായി ഇടപെട്ടതിനാലാണ് അക്രമികള്‍ പിന്തിരിഞ്ഞതെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
സമാധാനമായി നടന്ന പദയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഗ്രനേഡ് എറിഞ്ഞ് യാത്ര അലങ്കോലപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. ചീമേനിയില്‍ ആക്രമണം ഉണ്ടായിട്ടും പദയാത്ര ആരംഭിക്കുന്നതിനു മുമ്പുതന്നെ നിരവധി തവണ എസ്പി ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളോട് ആവശ്യപ്പെട്ടിട്ടും മതിയായ സംരക്ഷണം നല്കാന് പോലീസ് തയ്യാറായില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
ജാഥ വരുന്നതറിഞ്ഞ് തിങ്കളാഴ്ച ചീമേനി ടൗണിലെ കടകളടച്ച് നാട്ടുകാര്‍ക്ക് സ്ഥലം വിടേണ്ടി വന്നെന്നും അക്രമം ഉണ്ടാക്കി സിപിഎം അക്രമമെന്ന കള്ളം സംസ്ഥാനത്താകെ പ്രചരിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്രമത്തിനെതിരെ പ്രതിഷേധിക്കണമെന്നും സതീഷ്ചന്ദ്രന് പറഞ്ഞു.
സിപിഎം ജില്ലയില്‍ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അക്രമം തുടരാനാണ് ലക്ഷ്യമെങ്കില്‍ ജനാധിപത്യ രീതിയിലുള്ള കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. സിപിഎം അക്രമത്തെ ബിജെപി ജില്ലാ കമ്മറ്റി ശക്തമായി ഭാഷയില്‍ അപലപിച്ചു.
Keywords: Kerala, kasaragod, Clash, BJP, CPM, Cheruvathur, Police, CPM and BJP on Cheemeni clash, Adv. K Shreekanth, Satheesh Chandran,