city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍ എസ് എസും സി പി എമും ഒരു പോലെ തന്നെ ആക്രമിക്കുന്നു, ഇരുപാര്‍ടികളുടെയും ലക്ഷ്യം തന്റെ വിശ്വാസ്യത തകര്‍ക്കുകയെന്നതാണെന്നും ചെന്നിത്തല

കോഴിക്കോട്:  (www.kasargodvartha.com 05.02.2021) ആര്‍ എസ് എസും സി പി എമും ഒരു പോലെ തന്നെ ആക്രമിക്കുകയാണെന്നും ഇരുപാര്‍ടികളുടെയും ലക്ഷ്യം തന്റെ വിശ്വാസ്യത തകര്‍ക്കുക എന്നതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയ്ക്കിടയില്‍ ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നിത്തലയുടെ വാക്കുകള്‍;


'തീര്‍ത്തും മനുഷ്യത്വരഹിതമായാണ് ഇരുകൂട്ടരും പെരുമാറുന്നത്. കയ്യില്‍ കിട്ടിയാല്‍ ബാക്കിവെയ്ക്കാത്ത കൂട്ടരാണ്. എന്നെയും എന്റെ കുടുംബത്തേയും സ്വഭാവഹത്യ നടത്തി അതിലൂടെ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ ആവുമോയെന്നാണ് സി പി എമ്മും ബി ജെ പിയും നോക്കുന്നത്. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ക്ക് എന്നെ അറിയാം. എന്റെ ജിവിതം തുറന്ന പുസ്തകമാണ്' എന്നും രമേശ് പറയുന്നു.

ആര്‍ എസ് എസിനെയും സി പി എമിനെയും ഒരുപോലെ വിദഗ്ധമായി നേരിട്ടിട്ടുള്ള കെ കരുണാകരന്റെ കളരിയില്‍ രാഷ്ട്രീയം അഭ്യസിച്ചിട്ടുള്ള തനിക്ക് ഈ പ്രസ്ഥാനങ്ങളെ നേരിടേണ്ടത് എങ്ങിനെയാണെന്ന് നന്നായി അറിയാമെന്നും ചെന്നിത്തല വ്യക്തമാക്കി.

എന്നാല്‍ ഇത്തവണ തനിക്കെതിരെ നടത്തിയ നീക്കം സി പി എമിന് തന്നെ തിരിച്ചടിയായെന്നും സി പി എം പോളിറ്റ് ബ്യൂറൊ അംഗം എസ് രാമചന്ദ്രന്‍പിള്ളയ്ക്ക് ആര്‍ എസ് എസുമായി ഉണ്ടായിരുന്ന ബന്ധമാണ് പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

ലീഗുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ സി പി എമിന് തന്നെ തിരിച്ചടിയാകും. 'മുസ്ലീംലീഗിനേയും മുസ്ലീം സമുദായത്തേയും മറ്റു സമുദായങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കമാണ് സി പി എം നടത്തിക്കൊണ്ടിരിക്കുന്നത്. അത് തെറ്റാണ്. കേരളത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ്. വാ തുറന്നാല്‍ വര്‍ഗീയത പരത്തുന്ന നേതാക്കന്മാരാണ് സി പി എമിനുള്ളത്. ഇത്തരം പ്രചരണങ്ങള്‍ ഒരിക്കലും ഈ നാടിനെ രക്ഷിക്കില്ല. മുസ്ലീം ലീഗ് ഇന്നോ ഇന്നലെയോ ഉണ്ടായ പാര്‍ടിയല്ല' എന്നും ചെന്നിത്തല പറഞ്ഞു.

ഇപ്പോഴുള്ള പ്രചരണങ്ങള്‍ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും, ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിക്കാനാണെന്നും അതുവഴി പത്ത് വോട്ട് കിട്ടാനുള്ള ശ്രമമൊന്നും നടക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ശശി തരൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും രമേശ് വ്യക്തമാക്കി. അതേകുറിച്ച് രമേശ് പറഞ്ഞത് ഇങ്ങനെ;

'സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അന്തിമരൂപമാകാന്‍ പോകുന്നതേയുള്ളൂ. നേമം ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന കാര്യം മനസിലുണ്ട്. ശശി തരൂര്‍ ഇപ്പോള്‍ പാര്‍ലമെന്റ് അംഗമാണ്. എവിടെ നിന്നാലും ജയിക്കുന്നയാളാണ് അദ്ദേഹം. നല്ല മനുഷ്യനാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രാധാന്യമുള്ള വ്യക്തിത്വമാണ്' ചെന്നിത്തല പറഞ്ഞു.

ബി ജെ പിക്ക് നേമം പിടിക്കാനായത് കോണ്‍ഗ്രസിന്റെ കഴിവുകേടു കൊണ്ടാണെന്ന സി പി എം ആരോപണത്തിന്റെ മുനയൊടിക്കുന്നതിന് കോണ്‍ഗ്രസ് ഇത്തവണ കരുതലെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നേമം തിരിച്ചുപിടിക്കാന്‍ ശശി തരൂരിനെ കളത്തിലിറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും സീറ്റുകളുമായി ബന്ധപെട്ട ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി '. ഏറ്റവും മികച്ചതും ജയിക്കുന്നതുമായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുക. ചെറുപ്പക്കാര്‍, സ്ത്രീകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക' എന്നും ചെന്നിത്തല പറഞ്ഞു.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നതും എം എല്‍ എമാരായ കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരെ മത്സരക്കളത്തിലിറക്കിയതും യു ഡി എഫിന് വലിയ മേല്‍ക്കെ നല്‍കിയിരുന്നു. ഇടതു മുന്നണിയേയും ബി ജെ പിയേയും ഒരുപോലെ ഞെട്ടിച്ച ഇത്തരം നീക്കങ്ങള്‍ ഈ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകാനിടയുണ്ടെന്ന് ചെന്നിത്തല സൂചിപ്പിച്ചു.

സി പി എമ്മിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയുള്ള വിധിയെഴുത്താവും ഇത്തവണ കേരള ജനത നടത്തുകയെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും തീര്‍ത്തും വ്യത്യസ്തമാണെന്നും ചെന്നിത്തല പറഞ്ഞു. 'ഐശ്വര്യ കേരളയാത്രയ്ക്ക് മികച്ച സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ ചെറിയ പിണക്കങ്ങളെല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്.' കേരളത്തെ രക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ എസ് എസും സി പി എമും ഒരു പോലെ തന്നെ ആക്രമിക്കുന്നു, ഇരുപാര്‍ടികളുടെയും ലക്ഷ്യം തന്റെ വിശ്വാസ്യത തകര്‍ക്കുകയെന്നതാണെന്നും ചെന്നിത്തല

Keywords:  CPM and BJP aims character assassination, says Ramesh Chennithala, Kozhikode, News, Politics, Election, Ramesh-Chennithala, Top-Headlines, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia