city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം പ്രവർത്തകൻ മുരളി വധം: പ്രതിയായ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

കാസർകോട്: (www.kasargodvartha.com 11.09.2020) സി പി എം പ്രവർത്തകൻ മുരളി വധക്കേസിൽ പ്രതിയായ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തലനാരിഴ കീറിയയുള്ള വിചാരണയിൽ ഒന്നാം പ്രതിയുടെ പങ്ക് മാത്രം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. കേസിൽ പ്രതികളായ മറ്റ് ഏഴ് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയും ബി ജെ പി പ്രവർത്തകനുമായ കുമ്പള അനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ശരത്ത് രാജിനെ (29)യാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) ജഡ്ജ് രാജൻ തട്ടിൽ ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്.

കേസിൽ രണ്ട് മുതൽ എട്ട് വരെ പ്രതികളായ ഏഴ് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. ബി ജെ പി പ്രവര്‍ത്തകരായ മായിപ്പാടി കുതിരപ്പാടിയിലെ ആചാര്യ എന്ന ഭിനു, കുതിരപ്പാടിയിലെ ഭരത്‌ രാജ്‌, ബേളയിലെ മിഥുന്‍കുമാര്‍, കുഡ്‌ലു കാളിയങ്ങാട്ടെ എം  നിധിന്‍രാജ്‌, കുതിരപ്പാടിയിലെ കെ കിരണ്‍ കുമാര്‍, കുതിരപ്പാടിയിലെ കെ മഹേഷ്‌, എസ്‌ കെ അജിത്കുമാര്‍ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

സി പി എം പ്രവർത്തകൻ മുരളി വധം: പ്രതിയായ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

2014 ഒക്ടോബര്‍ 27ന്‌ വൈകുന്നേരം 4.30 മണിക്ക് കുമ്പള- ബദിയടുക്ക റോഡിൽ സീതാംഗോളി ഭാഗത്തു നിന്നും കുമ്പള ഭാഗത്തേക്ക് സുഹൃത്തിനൊടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുരളിയെ രണ്ട് ബൈക്കിൽ വന്ന ശരത് രാജും മറ്റു മൂന്ന് പ്രതികളും മുരളിയുടെ സുഹൃത്ത് മനോജ് കുമാറിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷം മുരളിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

ശരത് രാജിൻ്റെ പിതാവും ഓട്ടോ ഡ്രൈവറുമായ ഭയാനന്ദയെ വർഷങ്ങൾക്ക് മുമ്പ് ട്രിപ്പ് വിളിച്ചു കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സി പി എം പ്രവർത്തകനായ മുരളീധരന്‍. ഇതിലുള്ള വൈരാഗ്യമാണ്‌ കൊലക്ക്‌ കാരണമെന്നാണ്‌ പ്രോസിക്യൂഷൻ കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവും വിധിച്ചു.

കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള സർക്കിൾ ഇൻസ്പെക്ടർ കെ പി സുരേഷ് ബാബുവാണ്. 60 സാക്ഷികളിൽ 32 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി എം അബ്ദുൽ സത്താർ ഹാജരായി.

Keywords:  Kerala, News, Kasaragod, Kumbala, Badiyadukka, Road, Murder, Case, Police, Investigation, Court, Accused, BJP, CPM, CPM Worker, Politics, Jail, Fine, CPM activist Murali Death: Accused BJP activist jailed for life, fined Rs 2 lakh.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia