Conference | സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന് ചൊവ്വാഴ്‌ച ചെമ്പതാക ഉയരും; പ്രതിനിധിസമ്മേളനം ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ

● വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്ന് പതാക, കൊടിമര, ദീപശിഖാ ജാഥകൾ.
● 317 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
● എ വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: (KasargodVartha) സിപിഎം 24ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള കാസർകോട് ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ച് ഫെബ്രുവരി നാലിന് ചൊവ്വാഴ്‌ച വൈകിട്ട് പൊതുസമ്മേളന നഗരിയിൽ പതാകയുയർത്തുമെന്ന് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധിസമ്മേളനം ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ കാഞ്ഞങ്ങാട് മാവുങ്കാൽ റോഡിലുള്ള എസ്‌ബിഐക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ എ കെ നാരായണൻ, കെ കുഞ്ഞിരാമൻ നഗറിൽ നടക്കും.
പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍ എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, പി കെ ബിജു എന്നിവര്‍ സമ്മേളനത്തില്‍ മുഴുനീളം പങ്കെടുക്കും.
കൊടി, കൊടിമര, ദീപശിഖാ ജാഥകൾ
സമ്മേളന സ്ഥലത്ത് സ്ഥാപിക്കാനുള്ള കൊടി, കൊടിമര, ദീപശിഖാ ജാഥകൾ നാലിന് ജില്ലയിലെ വിവിധ രക്തസാക്ഷി സ്‌മരണ കുടീരങ്ങളിൽ നിന്ന് യാത്ര തിരിക്കും. നൂറുകണക്കിന് അത്‌ലറ്റുകൾ റിലേയായാണ് ഇവ കാഞ്ഞങ്ങാട് നഗരത്തിൽ എത്തിക്കുക. ബൈക്കിൽ പതാകയേന്തിയ വളണ്ടിയന്മാരും അനുധാവനം ചെയ്യും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നാലിന് രാവിലെ ഒമ്പതിന് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
ജില്ലാസെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ നയിക്കുന്ന പതാകജാഥക്ക് 9.30ന് പെര്‍മുദ, 10ന് അംഗടിമൊഗര്‍, 10.30ന് സീതാംഗോളി, 11.15ന് ഉളിയത്തടുക്ക, 11.45ന് കറന്തക്കാട്, ഉച്ചക്ക് 12.15 ന് കാസര്‍കോട് ടൗണ്‍, 1.15 ന് ചന്ദ്രഗിരി പാലം, 1.30ന് മേല്‍പറമ്പ, 1.45ന് കളനാട്, വൈകിട്ട് 2.15ന് ഉദുമ, 2.30 ന് പാലക്കുന്ന്, 2.45 ന് ബേക്കല്‍ ജംങ്ഷന്‍, വൈകിട്ട് മൂന്നിന് പള്ളിക്കര, 3.15 ന് പൂച്ചക്കാട്, 3.30 ന് ചേറ്റുകുണ്ട്, 3.45 ന് മഡിയന്‍, വൈകിട്ട് നാലിന് വെള്ളിക്കോത്ത്, 4.15 ന് മൂലക്കണ്ടം, 4.25ന് മാവുങ്കാല്‍, അഞ്ചിന് അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമരജാഥ കയ്യൂര്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്ന് ഫെബ്രുവരി നാലിന് ഉച്ചക്ക് ഒന്നരക്ക് ആരംഭിക്കും. മുൻ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ ഉദ്‌ഘാടനം ചെയ്യും. എം രാജഗോപാലന്‍ എംഎൽഎ നയിക്കുന്ന ജാഥയിലും നൂറുകണക്കിന് അത്‌ലറ്റുകൾ അണിചേരും. ജാഥയ്‌ക്ക് ഉച്ചക്ക് 2.30 കയ്യൂര്‍ സെന്‍ട്രല്‍, മൂന്നിന് കൂക്കോട്ട്, 3.15 പാലായി, 3.30 പാലായി റോഡ്, 3.40 നീലേശ്വരം കോണ്‍വെന്റ് ജങ്ഷന്‍, വൈകിട്ട് നാലിന് നീലേശ്വരം മാര്‍ക്കറ്റ്, 4.15ന് പടന്നക്കാട്, 4.30 ന് കൊവ്വല്‍ സ്റ്റോര്‍ ജങ്ഷന്‍, അഞ്ചിന് അലാമിപ്പള്ളി ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ സ്വീകരണം നൽകും.
പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ മുനയംകുന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്ന് നാലിന് രാവിലെ ഒമ്പതരക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. സാബു അബ്രഹാം നയിക്കുന്ന പതാകജാഥക്ക് 10.15 ന് തവളക്കുണ്ട്, 10.30ന് ആയന്നൂര്‍, 11 കൊല്ലാട, 11.15 കമ്പല്ലൂര്‍, 11.30 പെരളം, 11.45 മൗക്കോട്, 12 കുന്നുംകൈ, ഒരുമണിക്ക് പരപ്പച്ചാല്‍, രണ്ടിന് കാലിച്ചാമരം, 2.30 കരിന്തളം വെസ്റ്റ്, 2.45 കൊല്ലംമ്പാറ, മൂന്നുമണിക്ക് ചോയ്യംങ്കോട്, 3.15 ചായ്യോം, 3.30 ബങ്കളം, 3.45 ആലിങ്കീല്‍, നാലുമണിക്ക് ചേടിറോഡ്, 4.15 അടുക്കത്ത് പറമ്പ, 4.25 കാലിച്ചാംപൊതി, 4.30 മടിക്കൈ അമ്പലത്തുകര, 4.40 ചെമ്മട്ടംവയല്‍, 4.45 ആറങ്ങാടി ജങ്ഷന്‍, അഞ്ചിന് അലാമിപ്പള്ളി ബസ്റ്റാന്‍ഡ് എന്നിവടങ്ങളിൽ സ്വീകരണം നൽകും.
പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ ചീമേനി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്ന് നാലിന് പകൽ ഒന്നരക്ക് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും. പി ജനാര്‍ദ്ദനന്‍ നയിക്കുന്ന ജാഥക്ക് 2.15 ന് നിടുംബ, 2.40 ന് ചെമ്പ്രകാനം മൂന്നുമണിക്ക് ചെറുവത്തൂര്‍ സ്റ്റേഷന്‍ റോഡ്, 3.10 മയ്യിച്ച, 3.30ന് പള്ളിക്കര, വൈകിട്ട് നാലിന് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍ എന്നിവടങ്ങളിൽ സ്വീകരണം നൽകും. നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍, കയ്യൂരില്‍ നിന്ന് കൊണ്ടുവരുന്ന പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമരജാഥയും ഈ ജാഥക്കൊപ്പം കേന്ദ്രീകരിച്ച് ഒന്നിച്ച് പുറപ്പെടും. തുടർന്ന് 4.15 പടന്നക്കാട്, 4.30 കൊവ്വല്‍ സ്റ്റോര്‍ ജങ്ഷന്‍, വൈകിട്ട് അഞ്ചിന് അലമിപ്പള്ളി ബസ്റ്റാന്റിൽ എത്തും.
നാലുജാഥകളും ഒപ്പം ജില്ലയിലെ വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നും എത്തിച്ച ദീപശിഖകളും അലാമിപ്പള്ളി പുതിയബസ് സ്റ്റാന്‍ഡില്‍ കേന്ദ്രീകരിച്ച് ആയിരങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളനം നടക്കുന്ന നോർത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിലേക്ക് നീങ്ങും. വൈകിട്ട് ആറിന് സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംഘാടകസമിതി ചെയർമാൻ വി വി രമേശൻ പതാകയുയർത്തും. വൈകിട്ട് ഏഴിന് ടൗൺഹാൾ പരിസരത്തെ പി രാഘവൻ നഗറിൽ കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി നാടകവും അരങ്ങേറും.
പ്രതിനിധി സമ്മേളനം
അഞ്ചിന് രാവിലെ പ്രതിനിധി സമ്മേളന നഗറിൽ മുൻ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ പതാകയുയർത്തും. ജില്ലയിലെ 32 രക്തസാക്ഷി കുടീരത്തിൽ നിന്നും എത്തിച്ച ദീപശിഖ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളന നഗരിയിൽ കൊളുത്തും. അഞ്ചിന് വൈകിട്ട് അഞ്ചിന് ടൗൺ ഹാളിൽ സാംസ്കാരിക സെമിനാർ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് നിലാമഴ ഗസൽ സന്ധ്യയും അരങ്ങേറും.
ജില്ലയിലെ 27904 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും ഏരിയസമ്മേളനം തിരഞ്ഞെടുത്ത 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അഞ്ചിന് രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതോടെ
സമ്മേളന നടപടികൾക്ക് തുടക്കമാവും. ജില്ലയിലെ 1975 ബ്രാഞ്ച് സമ്മേളനങ്ങളും 143 ലോക്കൽ സമ്മേളനങ്ങളും 12 ഏരിയാസമ്മേളനങ്ങളും പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്.
കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷം ജില്ലയിലാകെ 100 ബ്രാഞ്ചുകൾ വർധിച്ചു. ഒരു ലോക്കൽ കമ്മിറ്റിയും പുതുതായി രൂപീകരിച്ചു.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി വി രമേശൻ, ജനറൽ കൺവീനർ കെ രാജ്‌മോഹൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, പി ജനാർദ്ദനൻ, സാബു അബ്രഹാം, വി കെ രാജൻ, കെ ആർ ജയാനന്ദ, എം സുമതി, സി പ്രഭാകരൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്, ഏരിയാ കമ്മറ്റിയംഗം എം രാഘവൻ, അഡ്വ. സി ഷുക്കൂർ എന്നിവരും പങ്കെടുത്തു.
CPIM Kasaragod District Conference will commence on February 4 with a flag hoisting event. Various processions, cultural programs, and discussions will be held till February 7.
#CPIM #KasaragodConference #PoliticalEvent #KeralaPolitics #CPIMConference #DistrictMeet