‘ബാര പോസ്‌റ്റ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക’; സിപിഎം ഉദുമ പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
● എൻഎഫ്പിഇ മുൻ അഖിലേന്ത്യ പ്രസിഡൻ്റ് പി വി രാജേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
● നിലവിൽ നാലാം വാതുക്കലാണ് ബാര പോസ്‌റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്.
● ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വിജയനാണ് പ്രതിഷേധ യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
● പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മിയും യോഗത്തിൽ സംസാരിച്ചു.
മാങ്ങാട്: (KasaargodVartha) ബാര പോസ്‌റ്റ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പോസ്‌റ്റ് ഓഫീസ് മാങ്ങാട് ടൗണിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സിപിഐ എം ബാര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദുമ പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ചും യോഗവും സംഘടിപ്പിച്ചു. നിലവിൽ നാലാം വാതുക്കലിലാണ് ബാര പോസ്‌റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്.
എൻഎഫ്പിഇ മുൻ അഖിലേന്ത്യ പ്രസിഡൻ്റ് പി വി രാജേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പോസ്‌റ്റ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഐ എം രേഖപ്പെടുത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വിജയൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, കെ സന്തോഷ് കുമാർ, വി ആർ ഗംഗാധരൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ രത്‌നാകരൻ സ്വാഗതമാശംസിച്ചു.
ബാര പോസ്‌റ്റ് ഓഫീസ് സംരക്ഷിക്കുന്നതിനും മാങ്ങാട് ടൗണിലേക്ക് മാറ്റി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചത്.
ബാര പോസ്‌റ്റ് ഓഫീസ് സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടം നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ? ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: CPI(M) marches to Uduma Post Office demanding the protection of Bara Post Office and its shift to Mangad town.
#BaraPostOffice #CPIMarch #Uduma #Kasargod #PostOfficeProtest #MangadTown






