ചെങ്കൊടി പാറി വെള്ളരിക്കുണ്ടിൽ: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം!
● വിവിധ പോഷക സംഘടനകളുടെ നേതാക്കൾ ജാഥകൾക്ക് നേതൃത്വം നൽകി.
● സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ. പങ്കെടുത്തു.
● മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവർ സമ്മേളനത്തിനെത്തി.
● നിരവധി പ്രമുഖ പാർട്ടി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.
കാസർകോട്: (KasargodVartha) മലയോരത്തിന്റെ ഹൃദയഭൂമിയായ വെള്ളരിക്കുണ്ടിൽ സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. 25-ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം, പൊതുസമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ സംഘാടക സമിതി ചെയർമാൻ കെ.എസ്. കുര്യാക്കോസ് പതാക ഉയർത്തിയതോടെ ഔദ്യോഗികമായി ആരംഭിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പതാക, കൊടിമര ജാഥകളും റെഡ് വളണ്ടിയർ മാർച്ചും പൊതുസമ്മേളനവും ഇന്നലെ നടന്നു. കിഴക്കൻ മലയോരത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ടായിരുന്നു റെഡ് വളണ്ടിയർ മാർച്ച്. ബാന്റ് വാദ്യസംഘത്തിന്റെ അകമ്പടിയോടെ നടന്ന മാർച്ചിന് ജില്ലാ കൗൺസിലംഗം കരുണാകരൻ കുന്നത്ത് നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എം.പി.യുമായ പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരിൽ നിന്ന് മുതിർന്ന പാർട്ടി നേതാവ് പി.എ. നായരിൽ നിന്ന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് ഏറ്റുവാങ്ങി. എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി പ്രഭിജിത്ത് വൈസ് ക്യാപ്റ്റനായുള്ള എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. അത്‌ലറ്റുകളുടെ നേതൃത്വത്തിലാണ് പതാക പൊതുസമ്മേളന നഗരിയിലെത്തിച്ചത്.
പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ കിഷോറിൽ നിന്ന് മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാർഗ്ഗവിയും, കൊടിമരം ഏളേരിത്തട്ട് പൊടോര കുഞ്ഞിരാമൻ നായരുടെ സ്മൃതിമണ്ഡപത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ കെ.പി. കുഞ്ഞമ്പു മാസ്റ്ററിൽ നിന്ന് കിസാൻസഭ ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമനും ഏറ്റുവാങ്ങി സമ്മേളന നഗരിയിലെത്തിച്ചു.
മൂന്ന് ജാഥകളും വൈകുന്നേരം മൂന്ന് മണിയോടെ വെള്ളരിക്കുണ്ടിൽ സംഗമിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചോടുകൂടി പൊതുസമ്മേളന നഗരിയിലെത്തി. തുടർന്ന്, പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക എ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ടി. കൃഷ്ണനും, പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബുവും, കൊടിമരം സംഘാടക സമിതി കൺവീനർ എം. കുമാരൻ (മുൻ എം.എൽ.എ.)-ഉം ഏറ്റുവാങ്ങി.
പൊതുസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി.പി. ബാബു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ., മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.പി. മുരളി, കെ.കെ. അഷറഫ്, സംസ്ഥാന കൗൺസിലംഗങ്ങളായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ വി. രാജൻ, എം. അസിനാർ, കെ.എസ്. കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണൻ, കെ.വി. കൃഷ്ണൻ, പി. ഭാർഗ്ഗവി, അഡ്വ. വി. സുരേഷ് ബാബു, മുതിർന്ന പാർട്ടി നേതാവ് പി.എ. നായർ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ എം. കുമാരൻ സ്വാഗതം പറഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക,
Article Summary: CPI Kasaragod district conference begins in Vellarikundu with flag hoisting and public meeting.
#CPI #Kasaragod #Vellarikundu #KeralaPolitics #DistrictConference #CommunistParty






