city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CP Babu | ബിജെപി- ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സംഭവത്തിൽ മുന്നണിബന്ധം ആടിയുലയുന്നു; 'സിപിഐ നേതാക്കളാരും കൂറുമാറിയിട്ടില്ല'; ദേശാഭിമാനിയിലെ വാര്‍ത്ത വസ്തുതാവിരുദ്ധവും അസത്യവുമെന്ന് സിപിഐ ജില്ലാ സെക്രടറി സി പി ബാബു

കാസര്‍കോട്: (www.kasargodvartha.com) മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ അക്രമിച്ച കേസില്‍ പ്രതികളെ അറിയില്ലെന്ന് സിപിഐ നേതാക്കളും മൊഴി നല്‍കിയെന്ന ദേശാഭിമാനിയിലെ വാര്‍ത്ത വസ്തുതാവിരുദ്ധവും, അസത്യവുമാണെന്ന് സിപിഐ ജില്ലാ സെക്രടറി സി പി ബാബു വ്യക്തമാക്കി. ഇതോടെ ബിജെപിയുടെയും ആർഎസ്എസിന്റെയും പേരിൽ സിപിഎം-സിപിഎം പോര് കടുത്തിരിക്കുകയാണ്.

CP Babu | ബിജെപി- ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സംഭവത്തിൽ മുന്നണിബന്ധം ആടിയുലയുന്നു; 'സിപിഐ നേതാക്കളാരും കൂറുമാറിയിട്ടില്ല'; ദേശാഭിമാനിയിലെ വാര്‍ത്ത വസ്തുതാവിരുദ്ധവും അസത്യവുമെന്ന് സിപിഐ ജില്ലാ സെക്രടറി സി പി ബാബു

ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഐ നേതാക്കൾ തന്നെ കൂറുമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കി സിപിഎമിന്റെ മുഖപത്രമായ ദേശാഭിമാനി കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടതും സിപിഐയെ പ്രകോപിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയില്ലെന്നും ഇവരുടെ പേരുകൾ അറിയില്ലെന്നും സിപിഎം നേതാക്കൾ കോടതിയിൽ മൊഴി നൽകിയത് പോലെ, മർദനമേറ്റ ഇ ചന്ദ്രശേഖരൻ, മുൻ സിപിഐ ജില്ലാ സെക്രടറി കെവി കൃഷ്‌ണൻ, ഡ്രൈവർ ചായ്യോത്തെ ഹകീം എന്നിവരും അക്രമികളെ അറിയില്ലെന്ന് കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചത്.

അതേസമയം, ഇ ചന്ദ്രശേഖരന്‍ കോടതിയില്‍ ചീഫ് വിസ്താരത്തില്‍ പറഞ്ഞത്, ബിജെപി പ്രവര്‍ത്തകരാണ് രാഷ്ട്രീയ വിരോധം വെച്ച് തന്നെ അക്രമിച്ചത്, അക്രമിച്ചവരില്‍ ഇന്ന് കോടതിയില്‍ കൂട്ടില്‍ ഹാജരായ ആളുകള്‍ ഉണ്ടായിരുന്നു എന്നാണെന്ന് സി പി ബാബു പറഞ്ഞു. ഈ പ്രസ്താവന പൂര്‍ണമായും അദ്ദേഹം അന്വേഷണഘട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴിക്ക് അനുസരിച്ചുള്ളതാണ്. അന്വേഷണഘട്ടത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ ഇ ചന്ദ്രശേഖരനെക്കൊണ്ട് പ്രതികളെ തിരിച്ചറിയാനുള്ള നടപടി പൊലീസ് സ്വീകരിക്കുകയോ, അത്തരത്തില്‍ അദ്ദേഹം പൊലീസില്‍ മൊഴി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സി പി ബാബു വ്യക്തമാക്കി.

മറ്റ് സിപിഐ നേതാക്കളെ സംബന്ധിച്ചും ഇതേവിധത്തിലായിരുന്നു കാര്യങ്ങള്‍ നടന്നത്. അവരാരും അന്വേഷണഘട്ടത്തില്‍ പ്രതികളെ കണ്ട് തിരിച്ചറിയുകയോ, തിരിച്ചറിഞ്ഞതായി പൊലീസിന് മൊഴി നല്‍കുകയോ ചെയ്തിട്ടില്ല. എന്നാല്‍ 2016 മെയ് 21ന് സിപിഎം നേതാവ് ടി കെ രവി സംഭവത്തിന്റെ രണ്ടാംനാള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ വെച്ച് പ്രതികളായ ആറുപേരെ തിരിച്ചറിയുകയും അപ്രകാരം പൊലീസിന് മൊഴിനല്‍കുകയും ചെയ്തു. പിന്നീട് 2016 മെയ് 27ന് ഡിവൈഎസ്പി ഓഫീസില്‍ വെച്ച് മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി നല്‍കി.

ആ രണ്ട് അവസരങ്ങളിലും സിപിഎം പ്രവര്‍ത്തകന്‍ ബങ്കളും അനിയും, അനുഭാവിയായ ഡ്രൈവര്‍ ഹകീമും അപ്രകാരം തന്നെ തിരിച്ചറിഞ്ഞതായും മൊഴി നല്‍കി. കേസില്‍ തിരിച്ചറിയാന്‍ ബാക്കിയുണ്ടായിരുന്ന നാല് പ്രതികളെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബങ്കളം അനിയും, ഡ്രൈവര്‍ ഹകീമും തിരിച്ചറിഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായി മൂന്ന് സാക്ഷികള്‍ പൊലീസിന് നല്‍കിയ സ്റ്റേറ്റ്‌മെന്റ് കേസില്‍ നിര്‍ണായകമായിരുന്നു. ആ മൊഴിയാണ് മൂന്ന് പേരും കോടതിയില്‍ മാറ്റിപ്പറഞ്ഞത്. അതിനാല്‍ മൂന്നുപേരും കുറുമാറിയതായി പ്രഖ്യാപിച്ച് എതിര്‍ വിസ്താരം നടത്താന്‍ സര്‍കാര്‍ വകീല്‍ കോടതിയോട് അനുമതി തേടുകയും അത് കോടതി അനുവദിക്കുകയും ചെയ്തു.

സിപിഐ നേതാക്കളാരും കൂറുമാറിയിട്ടില്ലെന്നുള്ള വസ്തുത കോടതി രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. വസ്തുത ഇതായിരിക്കെ സിപിഐ നേതാക്കള്‍ നല്‍കിയതിന് സമാനമായ മൊഴി നല്‍കിയ സിപിഎം നേതാക്കളെ മാത്രം പഴിപറയുന്നെന്ന ദേശാഭിമാനി വാര്‍ത്ത അസത്യങ്ങളും, അര്‍ധസത്യങ്ങളും ചേര്‍ത്ത സൃഷ്ടിയാണ്. വിചാരണ സമയത്തും, പിന്നീടും ഇ ചന്ദ്രശേഖരനും, സിപിഐ നേതാക്കളും അഭിഭാഷകനെ ബന്ധപ്പെട്ടില്ലെന്ന ആരോപണവും ദേശാഭിമാനി ഉന്നയിക്കുന്നു. സിപിഎം നോമിനിയായ സര്‍കാര്‍ അഭിഭാഷകന്‍ നേരിട്ടോ, കോടതിയിലോ ഇതുവരെ ഉന്നയിക്കാത്ത ആരോപണമാണ് ദേശാഭിമാനി ഉയര്‍ത്തുന്നത്.

സിപിഎം നേതാക്കള്‍ സാക്ഷിയായി എത്തിയപ്പോള്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ എത്താത്തതിനാല്‍ നിരവധി തവണ കേസ് മാറ്റിവെച്ചെന്ന ആരോപണം വിചിത്രവും, കോടതി രേഖകള്‍ക്ക് നിരക്കാത്തതുമായ നുണയാണ്. ദേശാഭിമാനിയുടെ മറ്റൊരും വാദം 'പൊലീസാണ് പ്രതിപട്ടിക തയാറാക്കിയത്' എന്നാണ്. ഇടതുമുന്നണി കേരളം ഭരിക്കുന്ന സമയം പിന്നീട് മന്ത്രിസഭാംഗമായ ഒരു നേതാവിന് നേരെ നടന്ന അക്രമത്തില്‍ നടന്ന അന്വേഷണം പൊലീസിന്റെ പിഴവാണെന്ന് ആരോപിച്ചാല്‍ ആര്‍ക്കാണ് അതിന് മറുപടി പറയാനുള്ള ബാധ്യത. അതിനാല്‍ ആരോപണമുന്നയിക്കുന്നവര്‍ തന്നെ അക്കാര്യം ആലോചിക്കേണ്ടതാണെന്നും സിപിഐ ജില്ലാ സെക്രടറി കൂട്ടിച്ചേർത്തു.

CP Babu | ബിജെപി- ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സംഭവത്തിൽ മുന്നണിബന്ധം ആടിയുലയുന്നു; 'സിപിഐ നേതാക്കളാരും കൂറുമാറിയിട്ടില്ല'; ദേശാഭിമാനിയിലെ വാര്‍ത്ത വസ്തുതാവിരുദ്ധവും അസത്യവുമെന്ന് സിപിഐ ജില്ലാ സെക്രടറി സി പി ബാബു

Keywords:  Latest-News, Top-Headlines, Kerala, Kasaragod, Political-News, Politics, Controversy, Court, Police, E Chandrashekharan, CPI District Secretary CP Babu against Desabhimani.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia