city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്ടെ അസ്വാരസ്യങ്ങൾ;രണ്ട് നേതാക്കൾക്കെതിരെ നടപടിയുമായി സിപിഐ

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.07.2021) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഉണ്ടായ അസ്വാരസ്യങ്ങളിൽ അച്ചടക്ക നടപടിയുമായി സിപിഐ. ജില്ലാ എക്‌സിക്യൂടീവംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ബങ്കളം കുഞ്ഞികൃഷ്ണനെയും ജില്ലാ കൗണ്‍സിലംഗം എ ദാമോദരനെയും പരസ്യമായി ശാസിക്കുന്നതിന് സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

 
നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്ടെ അസ്വാരസ്യങ്ങൾ;രണ്ട് നേതാക്കൾക്കെതിരെ നടപടിയുമായി സിപിഐ

 

പാര്‍ടി അച്ചടക്കം ലംഘിച്ച് പാര്‍ടി തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാണ് നടപടിയെന്ന് സിപിഐ ജില്ലാ കമിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. സംസ്ഥാന അസി.സെക്രടറി സത്യൻ മേകേരിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൂന്നാമതും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പാർടിയിൽ ഒരു വിഭാഗം കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. മത്സരിക്കാൻ താൽപര്യമില്ലെന്ന് ചന്ദ്രശേഖരൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ജില്ലാ സെക്രടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ പേരാണ് ജില്ലാ കമിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാൽ സംസ്ഥാന കമിറ്റി ചന്ദ്രശേഖരനെ തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു.

അതോടെ ബങ്കളം കുഞ്ഞികൃഷ്ണന്‍ മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു സിപിഐ ജില്ലാ സെക്രടറിക്ക് രാജിക്കത്ത് നൽകുകയായിരുന്നു. അതോടൊപ്പം പത്തോളം ബ്രാഞ്ച് സെക്രടറിമാര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബഹിഷ്‌ക്കരിക്കുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്‌തിരുന്നു. മടിക്കൈ, അമ്പലത്തുകര എല്‍ സി സെക്രടറിമാരും രാജി ഭീഷണി ഉയർത്തുകയും ചെയ്‌തു. എന്നാൽ പിന്നീടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ബങ്കളം കുഞ്ഞികൃഷ്ണന്‍ സജീവമായുണ്ടായിരുന്നു.

കൺവീനർ സ്ഥാനം രാജിവെച്ചുള്ള തീരുമാനം പാർടിയെ പ്രതിസന്ധിയിലാക്കി എന്ന് കണ്ടാണ് നടപടിയെടുത്തത്. ഇ ചന്ദ്രശേഖരന്റെ സ്ഥാനാർഥിത്വത്തിന് എതിരെ പ്രചാരണം നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ദാമോദരനെതിരെയുള്ള നടപടി. യോഗത്തില്‍ ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സിപിഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, സംസ്ഥാന എക്‌സിക്യൂടീവംഗം സി പി മുരളി എന്നിവരും പങ്കെടുത്തു.


Keywords: Kasaragod, Kerala, News, CPI, Political party, Politics, Top-Headlines, Election, Kanhangad, District, Committee, Secretary, LDF, Protest, CPI district council takes disciplinary action against 2 leaders.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia