സിപിഐ ജില്ലാ സമ്മേളനം: വെള്ളരിക്കുണ്ട് ചുവപ്പണിയും, ത്രിദിന ആഘോഷം 11 മുതൽ!
● പൊതുസമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ.
● പി. സന്തോഷ് കുമാർ എം.പി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
● പ്രതിനിധി സമ്മേളനം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
● പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
വെള്ളരിക്കുണ്ട്: (KasargodVartha) സി.പി.ഐയുടെ 25-ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി, ജൂലൈ 11, 12, 13 തീയതികളിൽ വെള്ളരിക്കുണ്ടിൽ നടക്കുന്ന സി.പി.ഐ കാസർകോട് ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ 11-ന് പതാക, കൊടിമര ജാഥകളും 12, 13 തീയതികളിൽ പ്രതിനിധി സമ്മേളനവുമാണ് നടക്കുക. 11-ന് വെള്ളരിക്കുണ്ട് ടൗണിലെ കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി, പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരിൽ നിന്ന് മുതിർന്ന പാർട്ടി നേതാവ് പി.എ. നായരിൽനിന്ന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് (ക്യാപ്റ്റൻ), എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി പ്രഭിജിത്ത് (വൈസ് ക്യാപ്റ്റൻ) എന്നിവരുടെ നേതൃത്വത്തിൽ എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. അത്‌ലറ്റുകൾ സമ്മേളന നഗരിയിൽ എത്തിക്കും.
പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ കിഷോറിൽ നിന്ന് മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാർഗ്ഗവി ഏറ്റുവാങ്ങും. കൊടിമരം ഏളേരിത്തട്ട് പൊടോര കുഞ്ഞിരാമൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ കെ.പി. കുഞ്ഞമ്പു മാസ്റ്ററിൽ നിന്ന് കിസാൻ സഭ ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമൻ ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ എത്തിക്കും.
മൂന്ന് ജാഥകളും ജൂലൈ 11-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെള്ളരിക്കുണ്ടിൽ സംഗമിച്ച്, ചുവപ്പ് വളണ്ടിയർ മാർച്ചോടുകൂടി പൊതുസമ്മേളന നഗരിയിലെത്തും. പൊതു സമ്മേളന നഗരിയിലേക്കുള്ള പതാക എ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ടി. കൃഷ്ണനും, പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബുവും, കൊടിമരം സംഘാടക സമിതി കൺവീനർ എം. കുമാരൻ (മുൻ എം.എൽ.എ) എന്നിവർ ഏറ്റുവാങ്ങും.
തുടർന്ന് സംഘാടക സമിതി ചെയർമാൻ കെ.എസ്. കുര്യാക്കോസ് സമ്മേളന നഗരിയിൽ പതാക ഉയർത്തും. പൊതുസമ്മേളനം സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. ജൂലൈ 12, 13 തീയതികളിൽ വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിലെ ബി.വി. രാജൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ., മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി. മുരളി, കെ.കെ. അഷറഫ്, പി. വസന്തം, ടി.വി. ബാലൻ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി.പി. ബാബു, സംഘാടക സമിതി ചെയർമാൻ കെ.എസ്. കുര്യാക്കോസ്, കൺവീനർ എം. കുമാരൻ (മുൻ എം.എൽ.എ.), ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ സി.പി. സുരേശൻ എന്നിവർ പങ്കെടുത്തു.
സിപിഐ ജില്ലാ സമ്മേളനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: CPI Kasaragod district conference scheduled in Vellarikundu from July 11.
#CPICasargod #DistrictConference #Vellarikundu #PoliticalMeet #KeralaPolitics #PartyCongress






