സി പി ബാബു സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും: വികസന ആവശ്യങ്ങൾ ഉന്നയിച്ച് സമ്മേളനം
-
1975-ൽ ബാലവേദി യൂണിറ്റ് സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങിയത്.
-
എളേരിത്തട്ട് സ്വദേശിയായ സി പി ബാബു കയ്യൂർ രക്തസാക്ഷി കുടുംബാംഗമാണ്.
-
38 അംഗ ജില്ലാ കൗൺസിലിനെയും 9 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
-
ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
കാസർകോട്: (KasargodVartha) സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തു. വെള്ളരിക്കുണ്ടിൽ നടന്ന ജില്ലാ സമ്മേളനമാണ് അദ്ദേഹത്തെ വീണ്ടും ഈ സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
1975-ൽ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തനം ആരംഭിച്ച സി പി ബാബു, എഐഎസ്എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, സി പി ഐ നീലേശ്വരം, പരപ്പ മണ്ഡലം സെക്രട്ടറി തുടങ്ങിയ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 മുതൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായും, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ബി കെ എംയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, കാസർകോട് ഡിസ്ട്രിക്റ്റ് റബ്ബർ ആൻഡ് ക്യാഷു ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
എളേരിത്തട്ട് സ്വദേശിയായ സി പി ബാബു, കയ്യൂർ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരി പൗത്രനാണ്. പരേതനായ അപ്പൂഞ്ഞിനായരും സി പി കാർത്യായണി അമ്മയുമാണ് മാതാപിതാക്കൾ. എൻ ഗീതയാണ് ഭാര്യ. സ്‌നേഹ ബാബു, അർദ്ധേന്ദുഭൂഷൺ ബാബു എന്നിവർ മക്കളും ജിതിൻ ജയദേവൻ മരുമകനുമാണ്.
സമ്മേളനം മൂന്ന് കാൻഡിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 38 അംഗ ജില്ലാ കൗൺസിലിനെയും, 9 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എം പി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി വസന്തം, കെ കെ അഷറഫ്, ടി വി ബാലൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി സി പി ബാബു പൊതു ചർച്ചകൾക്ക് മറുപടി നൽകി.
ദേശീയപാത നിർമ്മാണത്തിലെ ഗുരുതരമായ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: CP Babu re-elected CPI Kasaragod District Secretary, development issues discussed.
#CPI #Kasaragod #CPBabu #KeralaPolitics #DistrictConference #DevelopmentIssues






