city-gold-ad-for-blogger

പശു രാഷ്ട്രീയം: മനുഷ്യ കൊല അപലപനീയം- ഐ എസ് എം

കാസര്‍കോട്: (www.kasargodvartha.com 21.07.2017) രാജ്യത്ത് തങ്ങളുടെ അപ്രമാധിത്വം നിലനിര്‍ത്താന്‍ വേണ്ടി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ പശു രാഷ്ട്രീയത്തിന്റെ പേരില്‍ പാവം മനുഷ്യ ജീവനുകളെ നിഷ്ടൂരം അടിച്ചു കൊല്ലുന്നത് അങ്ങേയറ്റം അപമാനകരവും അപലപനീയവുമാണെന്ന് ഐ എസ് എം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധയകറ്റാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന കപട രാഷ്ട്രീയമാണ് പശു രാഷ്ട്രീയം.

പശു രാഷ്ട്രീയം: മനുഷ്യ കൊല അപലപനീയം- ഐ എസ് എം

മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും നല്‍കാതെ മനുഷ്യരെ പച്ചയായി അടിച്ചു കൊല്ലുന്ന ഈ നീചമായ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയ, ജാതി മത ഭേദമന്യേ പൊതുസമൂഹം ഒറ്റക്കെട്ടായി അണിനിരന്ന് ചെറുത്ത് തോല്‍പ്പിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് മാക്കോട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ കണ്‍വീനര്‍ ഹാരിസ് ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ഫാസിസത്തിനെതിരെ ബഹുജന സംഗമം സംഘടിപ്പിക്കാനും മണ്ഡലങ്ങളില്‍ യുവജന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

സൈനുദ്ദീന്‍ എ പി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. അക്ബര്‍ എ ജി, ഹാഷിം കൊല്ലംപാടി, ഇബ്രാഹിം ചാംബലം, ഖമറുദ്ദീന്‍ തൃക്കരിപ്പൂര്‍, മുഹമ്മദലി മട്ടമ്മല്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Programme, Inauguration, Politics, ISM, Cow politics.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia