P Jayarajan | ശംസീറിന് നേരെ കയ്യോങ്ങുന്ന യുവമോർചക്കാരന്റെ സ്ഥാനം മോർചറിയിലായിരിക്കുമെന്ന പി ജയരാജന്റെ പ്രസംഗത്തെ ചൊല്ലി രാഷ്ട്രീയ വിവാദം; പേര് ജയരാജനാണെങ്കിലും പണി യമരാജന്റേതെന്ന് ബിജെപി നേതാവ്; അണികൾ തമ്മിലും സാമൂഹ്യ മാധ്യമങ്ങളിൽ പോര്
Jul 28, 2023, 12:50 IST
കാസർകോട്: (www.kasargodvartha.com) നിയമസഭാ സ്പീകർ എ എൻ ശംസീറിന് നേരെ കയ്യോങ്ങുന്ന യുവമോർചക്കാരന്റെ സ്ഥാനം മോർചറിയിലായിരിക്കുമെന്ന സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പ്രസംഗത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. ഭരണഘടന പദവിയിലിരിക്കുന്നയാൾ ഉത്തരവാദിത്തം നിറവേറ്റിയാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഈ നാട്ടിൽ നടപ്പില്ല. ശംസീർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ശംസീറിനെ ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രമെന്നും സേവ് മണിപ്പൂർ എന്ന മുദ്രാവാക്യം ഉയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ശംസീറിന്റെ എംഎൽഎ കാംപ് ഓഫീസിലേക്ക് യുവമോർച നടത്തിയ മാർച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജെനറൽ സെക്രടറി കെ ഗണേഷിന്റെ പ്രസംഗത്തിനുള്ള മറുപടിയായാണ് പി ജയരാജൻ മോർചറി പ്രസംഗം നടത്തിയത്. ഗണപതിയെ അപമാനിച്ചതിൽ മാപ്പു പറയാൻ തയാറായില്ലെങ്കിൽ ശംസീറിനെ തെരുവിൽ നേരിടുമെന്നും കോളജ് അധ്യാപകൻ ടി ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ശംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ ഗണേഷ് പ്രസംഗിച്ചിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പ്രസംഗത്തിനെതിരെ കണ്ണൂർ എസ് പിക്ക് യുവമോർചയുടെ പരാതിയും നൽകിയിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ജയരാജന്റെ വാക്കുകൾ വീണ്ടും കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷത്തിന് വഴിവെക്കാൻ സാധ്യതയുള്ളതെന്ന് പരാതിയിൽ പറയുന്നു. അതിനിടെ ജയരാജന് മറുപടിയെന്നോണം ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്തും രംഗത്തെത്തി. പേര് ജയരാജനാണെങ്കിലും പണി യമരാജന്റേതാണെന്ന് അഡ്വ. ശ്രീകാന്ത് ഫേസ്‌ബുകിൽ കുറിച്ചു. പി ജയരാജൻ പ്രസംഗിക്കുന്ന ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും ഇടത് - ബിജെപി അനുഭാവികൾ വാക് പോരുമായി രംഗത്തുണ്ട്.
Keywords: News, Kasaragod, Kerala, Adv K Shreekanth, BJP, P Jayarajan, Politics, Controversy, Politics, Social Media, Inauguration, Controversy over P Jayarajan's speech.
< !- START disable copy paste -->