വിദ്യാഭ്യാസ ചട്ടം ലംഘിച്ച് കാര്‍ഷിക കോളജില്‍ സിപിഎം തൊഴിലാളി സംഘടനയുടെ സമ്മേളനം
May 21, 2018, 19:57 IST
പടന്നക്കാട്: (www.kasargodvartha.com 21.05.2018) വിദ്യാഭ്യാസ ചട്ടം ലംഘിച്ച് കാര്‍ഷിക കോളജില്‍ സിപിഎം തൊഴിലാളി സംഘടനയുടെ സമ്മേളനത്തിന് വേദി അനുവദിച്ചത് വിവാദമാകുന്നു. വിദ്യാഭ്യാസ ചട്ടം കാറ്റില്‍ പറത്തി പടന്നക്കാട് കാര്‍ഷിക കോളജിലാണ് സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു ജില്ലാ സമ്മേളനത്തിന് വേദി അനുവദിച്ചത്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം കലാ-സാംസ്‌കാരിക സംഘടനകള്‍ക്ക് മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിപാടികള്‍ക്കായി വിട്ടുകൊടുക്കാവൂ എന്ന ചട്ടം നിലനില്‍ക്കെയാണ് തിങ്കളാഴ്ച നടന്ന സിപിഎം ട്രേഡ് യൂണിയന്‍ സംഘടനയായ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനത്തിന് കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ സര്‍വ്വകലാശാല ഓഡിറ്റോറിയം വിട്ടുകൊടുത്തത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, പോഷക സംഘടനകള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ ഡീന്‍ കൈക്കൊണ്ട നിലപാട് ശരിയല്ലെന്നാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. സമ്മേളനത്തിന്റെ ഭാഗമായി കോളജ് കവാടത്തിലെ കോളജിന്റെ ബോര്‍ഡ് പോലും മറച്ചുകൊണ്ടാണ് കൂറ്റന്‍ സ്വാഗതകമാനം സ്ഥാപിച്ചിരിക്കുന്നത്. മാത്രവുമല്ല, ചെങ്കൊടികളും ചുവപ്പ് തോരണങ്ങളും കൊണ്ട് കവാടം മുഴുവനും മൂടിയ നിലയിലാണുള്ളത്. ഇതിന് അവസരമൊരുക്കി കൊടുത്ത നടപടി വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപണമുണ്ട്.
അതേസമയം, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തൊഴിലാളി സംഘടന എന്ന ആനുകൂല്യത്തിലല്ല കോളജ് ഓഡിറ്റോറിയം സിഐടിയു ജില്ലാ സമ്മേളനത്തിന് വിട്ടുകൊടുത്തതെന്നാണ് കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീനിന്റെ വിശദീകരണം. ഒരു സംഘടന ജില്ലാ സമ്മേളനം നടത്താന്‍ അപേക്ഷ നല്‍കിയപ്പോള്‍ നിശ്ചിത തുക ഫീസ് വാങ്ങിയാണ് ഓഡിറ്റോറിയം നല്‍കിയതെന്നുമാണ് ഡീന്‍ വിശദീകരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Kerala, Padannakad, news, Education, Politics, CPM, CITU, Controversy on CITU Conference in agriculture college Padannakkad