city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് നേതാക്കള്‍ക്കിടയില്‍ ചേരിപ്പോര്; നഗരസഭയുടെ ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനമെന്നും പരാതി, ചെയര്‍പേഴ്‌സണിന്റെയും വൈസ് ചെയര്‍മാന്റെയും വാര്‍ഡുകളിലേക്ക് ഫണ്ട് ഒഴുക്കുന്നതായും ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 23.02.2018) കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കിടയില്‍ വീണ്ടും ചേരിപ്പോര് രൂക്ഷം. നഗരസഭയുടെ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവേചനമെന്ന പരാതി ഉയര്‍ന്നതോടെയാണ് നേതാക്കള്‍ക്കിടയില്‍ ചേരിപ്പോര് ഉടലെടുത്തത്. ചെയര്‍പേഴ്‌സണിന്റെയും വൈസ് ചെയര്‍മാന്റെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെയും വാര്‍ഡുകളിലേക്ക് മാത്രം ഫണ്ട് ഒഴുക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

മുസ്ലിം ലീഗ് പ്രവര്‍ത്തക ക്യാമ്പില്‍ ഉത്തരവാദിത്തപ്പെട്ടവരും ചില കൗണ്‍സിലര്‍മാരും പങ്കെടുക്കാത്തതും പാര്‍ട്ടിയില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സമ്മേളനങ്ങളോടനുബന്ധിച്ച് ഉയര്‍ത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുക ചില വാര്‍ഡുകളില്‍ കോടിയിലധികം ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്. ചില വാര്‍ഡുകളില്‍ വാര്‍ഡിനനുവദിച്ച ഫണ്ടല്ലാതെ അധികം അനുവദിച്ചിട്ടില്ലെന്നും പരാതിയുണ്ട്. അവസാനം ഭേദഗതി പദ്ധതി ലിസ്റ്റ് വന്നപ്പോഴും ചെര്‍പേഴ്‌സണിന്റെയും വൈസ് ചെയര്‍മാന്റെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെയും വാര്‍ഡുകളിലേക്കാണ് കൂടുതല്‍ ഫണ്ടും അനുവദിച്ചു നല്‍കിയതെന്നാണ് ആക്ഷേപം.

വനിതാ പ്രതിനിധികള്‍ മാത്രമുള്ള നെല്ലിക്കുന്ന് മേഖലയിലേക്ക് ഒരു രൂപ പോലും അധികം നല്‍കിയിട്ടില്ല. എം.എല്‍.എ ഉണ്ടായിട്ടുപോലും എതിര്‍പക്ഷത്തെ കൗണ്‍സിലറാണ് വാര്‍ഡ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി വികസനം നടത്തുന്നതെന്നാണ് ആക്ഷേപം. പാര്‍ട്ടിക്കകത്ത് വിവേചനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പിയും ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് കൂട്ടുനില്‍ക്കുന്നതിനാല്‍ എതിര്‍ശബ്ദങ്ങളൊന്നും ഉയരുന്നില്ല.

മുസ്ലിം ലീഗ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പേ രജിസ്‌ട്രേഷനും നടത്തിയിരുന്നു. എന്നിട്ടും ചെയര്‍പേഴ്‌സണ്‍ ഗള്‍ഫ് പര്യടനത്തിന് പോയതും വിവാദത്തിന് കാരണമായിരുന്നു. വൈസ് ചെയര്‍മാന്‍ നാട്ടിലുണ്ടായിട്ടും ക്യാമ്പില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലം എം.എസ്.എഫ് ട്രഷററും ക്യാമ്പില്‍ ഹാജരായില്ല. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ക്ക് ഒരു നിയമവും, അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലിരുന്ന് സംഘടനയുടെ പരിപാടികളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് മറ്റൊരു നിയമവും എന്ന രീതിയിലാണ് മുനിസിപ്പല്‍ കമ്മിറ്റിയുടെ പോക്കെന്നാണ് ചില വാര്‍ഡുകളിലെ പ്രവര്‍ത്തകരും നേതാക്കളും ഉന്നയിക്കുന്നത്.

അവധിയിലുള്ള ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടിയെ ക്യാമ്പില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തിയതില്‍ അമര്‍ഷം കാണിക്കുന്നവരുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ പ്രധാന ഭാരവാഹി ക്യാമ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലൂടെ വന്നതാണ് മുനിസിപ്പല്‍ കമ്മിറ്റിയെങ്കിലും ചില മുതിര്‍ന്ന നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ ജില്ലാ- മണ്ഡലം നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് പരാതിയുമായി രംഗത്തുങ്ങള്ളവര്‍ ഒരുങ്ങുന്നത്.
മുസ്ലിം ലീഗ് നേതാക്കള്‍ക്കിടയില്‍ ചേരിപ്പോര്; നഗരസഭയുടെ ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനമെന്നും പരാതി, ചെയര്‍പേഴ്‌സണിന്റെയും വൈസ് ചെയര്‍മാന്റെയും വാര്‍ഡുകളിലേക്ക് ഫണ്ട് ഒഴുക്കുന്നതായും ആക്ഷേപം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Muslim-league, Municipality, ward committee, കേരള വാര്‍ത്ത, Politics, Political party, Controversy in Municipal Muslim League over Fund Allowing
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia