city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച കമ്മിറ്റിയെ ചൊല്ലി എ ഗ്രൂപ്പില്‍ പോര്; ഒരു വിഭാഗം ഉമ്മന്‍ചാണ്ടിയെ കണ്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.02.2018) കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് പുന: സംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി നിയോഗിച്ച സമവായ കമ്മിറ്റിയെ ചൊല്ലി എ ഗ്രൂപ്പില്‍ പോര്. പരാതിയുമായി ഗ്രൂപ്പ് നേതാക്കള്‍ വ്യാഴാഴ്ച കണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ടു. പുന:സംഘടന ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ തലവനായി അഞ്ചംഗ സബ് കമ്മിറ്റിയെ കെപിസിസി നിയോഗിച്ചിരുന്നു.

എ-ഐ ഗ്രൂപ്പുകളുടെ രണ്ട് വീതം പ്രതിനിധികളാണ് അഞ്ചംഗ സമിതിയില്‍ ഉണ്ടായിരുന്നത്. ഐ ഗ്രൂപ്പില്‍ നിന്ന് മുന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, എ ഗ്രൂപ്പില്‍ നിന്ന് ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. എ ഗോവിന്ദന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ വി സുധാകരന്‍ എന്നിവരാണ് ഹക്കീം കണ്‍വീനറായ കമ്മിറ്റിയിലുള്ളത്.

തര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച കമ്മിറ്റിയെ ചൊല്ലി എ ഗ്രൂപ്പില്‍ പോര്; ഒരു വിഭാഗം ഉമ്മന്‍ചാണ്ടിയെ കണ്ടു

അഞ്ചംഗ സമിതിയുടെ ആദ്യയോഗം കഴിഞ്ഞ ദിവസം കാസര്‍കോട് ഡിസിസി ഓഫീസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ എ ഗ്രൂപ്പിന്റെ സമവായ പ്രതിനിധികളെ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടുമായി പി ഗംഗാധരന്‍ നായരുടെ നേതൃത്വത്തിലുളള വിഭാഗം രംഗത്തെത്തി. കെപിസിസി അംഗം കെ വി ഗംഗാധരന്‍, മുന്‍ ഡിസിസി വൈസ് പ്രസിഡണ്ട് കല്യോട്ടെ എ ഗോവിന്ദന്‍ നായര്‍ എന്നിവരെ സമവായ കമ്മിറ്റി അംഗങ്ങളാക്കണമെന്നാണ് ഗംഗാധരന്‍ നായരുടെ ആവശ്യം.

കണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് ഈ ആവശ്യം ഉന്നയിച്ച നേതാക്കള്‍ അവിടെ രഹസ്യയോഗം ചേര്‍ന്ന് ഭാവി പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത മണ്ഡലം -ബ്ലോക്ക് പ്രസിഡണ്ടുമാരെയും ഭാരവാഹികളെയും മാറ്റി പുതിയ നേതാക്കളെ കൊണ്ടുവരാനും മണ്ഡലം കമ്മിറ്റികള്‍ വിഭജിച്ച് പുതിയ പ്രസിഡണ്ടുമാരെ കണ്ടെത്താനുമാണ് കെപിസിസി നേതൃത്വം സബ് കമ്മിറ്റിയെ നിയോഗിച്ചത്.

കാസര്‍കോട് ജില്ലയില്‍ 40ല്‍പ്പരം മണ്ഡലം കമ്മിറ്റികളുണ്ട്. ഇവയില്‍ 15 മണ്ഡലം കമ്മിറ്റികള്‍ വിഭജിക്കും. 20ല്‍ക്കൂടുതല്‍ ബൂത്തുകളുള്ള മണ്ഡലം കമ്മിറ്റികളാണ് വിഭജിക്കുക. കാഞ്ഞങ്ങാട് അജാനൂര്‍, നീലേശ്വരം, പള്ളിക്കര, തൃക്കരിപ്പൂര്‍, ചെമ്മനാട്, ഉദുമ തുടങ്ങിയ മണ്ഡലം കമ്മിറ്റികള്‍ വിഭജന പട്ടികയിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, Kerala, News, Politics, Oommen Chandy, Controversy in I Group; Some one visit Oommen Chandy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia