കുറ്റിക്കോല്‍ പഞ്ചായത്തിലെ ബി ജെ പി ബന്ധത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു
Nov 5, 2017, 20:31 IST
ബന്തടുക്ക: (www.kasargodvartha.com 05.11.2017) കുറ്റിക്കോല്‍ പഞ്ചായത്തിലെ ബി ജെ പി ബന്ധത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. ബി ജെ പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്ന പഞ്ചായത്ത് ഭരണത്തിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡി സി സി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി നേതൃത്വം പൂഴ്ത്തിവെച്ചുവെന്നാണ് ആരോപണം.
മണ്ഡലം കമ്മിറ്റിയുടെ പരാതിയെക്കുറിച്ചന്വേഷിക്കാനോ ബി ജെ പിയുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ ഡി സി സി നേതൃത്വം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ബി ജെ പിയുമായി അവിശുദ്ധ ബന്ധത്തിലേര്‍പ്പെട്ട മെമ്പര്‍മാരെ അയോഗ്യരാക്കാത്ത ഡി സി സിയിലെ ചില നേതാക്കള്‍ക്കും മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കും ബി ജെ പിയുമായി രഹസ്യബന്ധമുണ്ടെന്ന ആക്ഷേപം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്.
കുറ്റിക്കോല്‍ പഞ്ചായത്തിലെ ബി ജെ പി ബന്ധം അവസാനിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ബന്തടുക്ക, കുറ്റിക്കോല്‍, പടുപ്പ് എന്നിവിടങ്ങളിലെ ബഹുഭൂരിഭാഗം പ്രവര്‍ത്തകരും ഡി സി സി ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ്. യു ഡി എഫ് നേതൃത്വത്തില്‍ ആരംഭിച്ച പടയൊരുക്കം യാത്രയിലുടനീളം ബി ജെ പിയുടെ വര്‍ഗീയഫാസിസത്തിനെതിരെ ഘോരഘോര പ്രസംഗം നടത്തുമ്പോള്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ തുടരുന്ന ബി ജെ പി ബാന്ധവം കോണ്‍ഗ്രസ് അണികളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandaduka, Congress, BJP, Kuttikol, Political party, Politics, Controversy in congress over BJP relation in Kuttikool Panchayath