ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്; കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം
Feb 17, 2019, 23:04 IST
കാസര്‍കോട്: (www.kasargodvartha.com 17.02.2019) പെരിയ കല്യോട്ട് ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്. കഴിഞ്ഞ ദിവസം ഉപ്പളയില്‍ നിന്ന് ആരംഭിച്ച എല്‍ ഡി എഫ് വടക്കന്‍ മേഖല യാത്രയ്ക്ക് ഞായറാഴ്ച ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കിയിരുന്നു. ഇതിനു ശേഷം ജാഥ പയ്യന്നൂരിലേക്ക് പുറപ്പെട്ടു.
ഇതിനു പിന്നാലെയാണ് കല്യോട്ട് കാറിലെത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃഷ്ണന്റെ മകന്‍ കിച്ചു എന്ന കൃപേഷ് (24), സത്യനാരായണന്റെ മകന്‍ ജോഷി എന്ന ശരത്ത് ലാല്‍ (21) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നേരത്തെ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗത്തെയടക്കം അക്രമിച്ച കേസില്‍ പ്രതികളാണ് കൊല്ലപ്പെട്ട യുവാക്കള്‍. ഈ സംഭവത്തിനു ശേഷം പ്രദേശത്ത് സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
കൊലപാതകവിവരമറിഞ്ഞ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. കാസര്‍കോട് എ എസ് പി ഡി ശില്‍പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പെരിയയിലും പരിസര പ്രദേശങ്ങളിലും പോലീസ് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. അക്രമി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കല്യോട്ട് നടന്ന കൊലപാതകത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. പോലീസ് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സി പി എം നേതൃത്വം ആവശ്യപ്പെട്ടു.
കാസര്‍കോട് പെരിയയില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ നില ഗുരുതരം
ഇതിനു പിന്നാലെയാണ് കല്യോട്ട് കാറിലെത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃഷ്ണന്റെ മകന്‍ കിച്ചു എന്ന കൃപേഷ് (24), സത്യനാരായണന്റെ മകന്‍ ജോഷി എന്ന ശരത്ത് ലാല്‍ (21) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നേരത്തെ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗത്തെയടക്കം അക്രമിച്ച കേസില്‍ പ്രതികളാണ് കൊല്ലപ്പെട്ട യുവാക്കള്‍. ഈ സംഭവത്തിനു ശേഷം പ്രദേശത്ത് സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
കൊലപാതകവിവരമറിഞ്ഞ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. കാസര്‍കോട് എ എസ് പി ഡി ശില്‍പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പെരിയയിലും പരിസര പ്രദേശങ്ങളിലും പോലീസ് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. അക്രമി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കല്യോട്ട് നടന്ന കൊലപാതകത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. പോലീസ് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സി പി എം നേതൃത്വം ആവശ്യപ്പെട്ടു.
കൊലപാതകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് സി പി എം ഉദുമാ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒരു യാത്ര കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ് വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവ രാഷ്ട്രീയ കൊലപാതകമാക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുവെന്ന് ബോധ്യപ്പെട്ടത്. മരണം സംഭവിക്കാന്‍ ഇടയായ പ്രസ്തുത സംഭവത്തില്‍ വ്യക്തിപരമോ അല്ലാതേയോ ചിലരുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാകാമെന്ന് കരുതുന്നതായും മണികണ്ഠന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ മര്‍ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികള്‍ ജാമ്യത്തില്‍ തിരിച്ചെത്തിയതിനു ശേഷം മുന്‍വൈരാഗ്യം തീര്‍ക്കാനായുള്ള ദുഷ്ടലാക്കാക്കി മുന്‍കാല ശത്രുതക്കുള്ള പകരം വീട്ടലാണോ അക്രമത്തിനു പിന്നിലുള്ളതെന്ന് സംശയക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
WATCH VIDEO
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
WATCH VIDEO
Related News:
ഇരട്ടക്കൊലയില്‍ ഞെട്ടി കാസര്‍കോട്; തിങ്കളാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder, Periya, Political party, Politics, Congress workers murder; Kasaragod Shocked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Murder, Periya, Political party, Politics, Congress workers murder; Kasaragod Shocked
< !- START disable copy paste -->