city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണത്തില്‍ പ്രതിസന്ധി; ബോര്‍ഡ് യോഗത്തില്‍ നിന്നും വിട്ടുനിന്ന് കോണ്‍ഗ്രസ് അംഗം

ഉദുമ: (www.kasargodvartha.com 26.09.2018) 25 വര്‍ഷത്തിലധികമായി സിപിഎം ഭരിച്ചിരുന്ന ഉദുമ ഗ്രാമപഞ്ചായത്ത് ഇത്തവണ യുഡിഎഫിന് ലഭിച്ചെങ്കിലും ഭരണ കക്ഷികള്‍ക്കുള്ളില്‍ തന്നെ ഭിന്നത രൂക്ഷമാകുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ബേക്കല്‍ വാര്‍ഡില്‍ നിന്നും ജയിച്ച ശംഭു ബേക്കലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഭരണത്തിനെതിരെ രംഗത്തു വന്നു. ബേക്കലിലെ വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ശംഭു ബേക്കല്‍ ബോര്‍ഡ് യോഗത്തിലടക്കം പഞ്ചാത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുയാണ്.

ബുധനാഴ്ച രാവിലെ ആരംഭിച്ച ബോര്‍ഡ് യോഗത്തില്‍ നിന്നും ശംഭു വിട്ടുനിന്നുവെങ്കിലും ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍ വിളിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പഞ്ചായത്ത് ഓഫീസില്‍ എത്തിയിട്ടുണ്ട്. പഞ്ചായത്തിലെ തീരദേശ മേഖലയെ തീര്‍ത്തും അവഗണിക്കുന്നതിനാലാണ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ശംഭു പറഞ്ഞു. തീരദേശ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്ത പക്ഷം കൂടുതല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും ശംഭു കൂട്ടിച്ചേര്‍ത്തു.

മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബേക്കലിലും കോട്ടിക്കുളത്തും നിര്‍ദേശിക്കപ്പെട്ട ഒരു പദ്ധതിക്കും ഊന്നല്‍ നല്‍കുന്നില്ല. ബോര്‍ഡില്‍ ശക്തമായി വാദിച്ചതിന്റെ ഫലമായി തീരദേശത്ത് താമസിക്കുന്ന 150ല്‍ പരം വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് അനുമതി ലഭിച്ചുവെങ്കിലും നാളിതുവരെയായിട്ടും പണി ആരംഭിച്ചിട്ടില്ല. ജല അതോറിറ്റി എസ്റ്റിമേറ്റ് തയ്യാറാക്കി കരാര്‍ വെച്ച് പദ്ധതിക്ക് തയ്യാറായെങ്കിലും പഞ്ചായത്തിന്റെ മെല്ലെപ്പോക്കു കാരണം വൈകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മത്സ്യമേഖലയ്ക്കു സ്വന്തമായുള്ള അഴിമുഖത്തെ പരമ്പരാഗത ശ്മശാന ഭുമി വെള്ളം കെട്ടി നശിച്ചുപോകുകയാണ്. ആധുനിക സൗകര്യത്തോടു കൂടിയ ശ്മശാനം നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞതല്ലാതെ ഒരു പ്രവൃത്തിയും നടന്നില്ല. ഈ പ്രാവശ്യം മഴക്കാലത്ത് മരിച്ചു പോയവരുടെ മൃതദേഹങ്ങളുമായി മറ്റൊരു കരയായ മലാംകുന്നിലെ സമുദായ ശ്മശാനത്തിലാണ് സംസ്‌കരിച്ചതെന്നും ഇത് നാട്ടില്‍ പഞ്ചായത്തിനെതിരെ അവമതിപ്പ് ഉണ്ടാക്കിയതായും ശംഭു പറയുന്നു.

കാലം ഇത്രയും പുരോഗമിച്ചിട്ടും വേണ്ടത്ര ശൗചാലയങ്ങളില്ലാതെ തുറന്ന കടല്‍ തീരത്തെ ആശ്രയിക്കുകയാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും. ഇതിനു പരിഹാരം കാണാന്‍ പഞ്ചായത്തിനു ഇനിയും സാധിച്ചില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേവലം 35 പേര്‍ക്ക് മാത്രമേ ശൗചാലയത്തിന് അനുമതി വാങ്ങാന്‍ പഞ്ചായത്ത് ഭരണസിമിതി തയ്യാറായിട്ടുള്ളൂവെന്നും ജനങ്ങളോട് ഇത് ഏറ്റുപറയുമെന്നും ശംഭു കൂട്ടിച്ചേര്‍ത്തു.

പ്രതിഭാരാജന്‍

ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണത്തില്‍ പ്രതിസന്ധി; ബോര്‍ഡ് യോഗത്തില്‍ നിന്നും വിട്ടുനിന്ന് കോണ്‍ഗ്രസ് അംഗം

Keywords:  Kerala, kasaragod, Uduma, news, Panchayath, Congress, Politics, CPM, Meeting, Protest, Bekal, Congress ward member denied Uduma Grama Panchayath meeting 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia