Congress | കെ പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനവും തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രത്യേക കണ്‍വെന്‍ഷനും 25 ന്

● കെ സി വേണുഗോപാല്‍ എംപിയാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
● രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അനുസ്മരണ പ്രഭാഷണം നടത്തും.
● ജനുവരി 30 ന് മഹാത്മാ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും.
കാസര്‍കോട്: (KasargodVartha) 2024 സെപ്റ്റംബര്‍ 26-ാം തീയതി അന്തരിച്ച മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും കെപിസിസിയുടെ ജനറല്‍ സെക്രട്ടറിയും ഉദുമ മുന്‍ എം എല്‍ എയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവും മലബാറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക നേതൃത്വം കൊടുത്ത നേതാവും ഡിസിസി പ്രസിഡണ്ടായിരുന്ന കാലയളവില്‍ ഗ്രാമയാത്ര നടത്തി പാര്‍ട്ടിക്ക് ഒരു ജില്ലാ ആസ്ഥാനം നിര്‍മ്മിക്കുന്നതിന് കഠിന പ്രയത്‌നം നടത്തി പ്രവര്‍ത്തകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നതുമായ കെ പി കുഞ്ഞിക്കണ്ണനോടുള്ള ആദരസൂചകമായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും പ്രവര്‍ത്തകരുടെയും ആദരവ് അര്‍പ്പിക്കുന്നതിന്റെ ഭാഗമായി, കെ പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനം ജനുവരി 25 കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയില്‍ നടക്കുമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിക്കും. ജനുവരി 25 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കാഞ്ഞങ്ങാട് കൊവ്വല്‍പള്ളി കെ പി കുഞ്ഞിക്കണ്ണന്‍ നഗറില്‍ എഐസിസി സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അനുസ്മരണ പ്രഭാഷണം നടത്തും. കെപിസിസി വൈസ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ എക്‌സ് എം പി, കെപിസിസി സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി അഡ്വ: എം ലിജു, ജില്ലയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സോണി സെബാസ്‌ററ്യന്‍ എന്നിവരും മറ്റ് നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.
ജനുവരി 30 ന് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ജില്ലയിലെ മുനിസിപ്പല്‍, പഞ്ചായത്ത് കേന്ദ്രങ്ങളിലെ തിരഞ്ഞെടുത്ത ഓരോ വാര്‍ഡുകളില്‍ മഹാത്മാ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും.
അക്രമികളെയും കൊലപാതകികളെയും സംരക്ഷിക്കുന്ന സിപിഎം പാര്‍ട്ടി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് ജനസമക്ഷം എത്തിക്കുന്നതിന് വേണ്ടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രവരി ഒന്നു മുതല്‍ അഞ്ചുവരെ ജില്ലയിലുടനീളം വാഹന പ്രചരണ ജാഥയും സംഘടിപ്പിക്കും
വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെ കൂടാതെ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എംസി പ്രഭാകരന്‍, അഡ്വ:പി വി സുരേഷ്, എന്നിവരും സംബന്ധിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക. അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്തുക.
The Congress party in Kasaragod is organizing a commemoration for K.P. Kunjikannan and launching a campaign for the upcoming local body elections.
#KeralaPolitics, #Congress, #LocalElections, #KPKunjikannan, #Kasargod