city-gold-ad-for-blogger

അച്ചടക്ക നടപടികൾ കോൺഗ്രസ് പിൻവലിച്ചു, ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള നേതാക്കളെ തിരിച്ചെടുത്തു

Congress flag and leaders in Periya, Kasaragod.
Photo: Special Arrangement, Facebook/ Indian National Congress

● സിപിഎം പ്രവർത്തകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുത്തതായിരുന്നു കാരണം.
● രാജ് മോഹൻ ഉണ്ണിത്താന്റെ സമ്മതത്തോടെയാണ് നടപടി.
● പുറത്തായ ശേഷം നേതാക്കൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടില്ല.
● കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആണ് തീരുമാനം അറിയിച്ചത്.

പെരിയ: (KasargodVartha) അച്ചടക്ക നടപടി നേരിട്ട് പാർട്ടിയിൽ നിന്ന് പുറത്തുപോയ പെരിയയിലെ നേതാക്കളെ കെപിസിസി തിരിച്ചെടുത്തു. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ബാലകൃഷ്ണൻ പെരിയ, രാജൻ പെരിയ, ടി. രാമകൃഷ്ണൻ, പ്രമോദ് പെരിയ എന്നിവരെയാണ് തിരിച്ചെടുത്തത്. 

ഇക്കാര്യം കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. അറിയിച്ചതായി ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ പറഞ്ഞു. കല്ല്യോട്ടെ കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറിയുടെ മകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

മുൻ കെപിസിസി സെക്രട്ടറിയായിരുന്നു ബാലകൃഷ്ണൻ പെരിയ. സഹോദരൻ സി. രാജൻ പെരിയ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനായിരുന്നു. ടി. രാമകൃഷ്ണൻ പെരിയ സഹകരണ ബാങ്ക് പ്രസിഡന്റും പ്രമോദ് കുമാർ പെരിയ മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പുറത്താക്കിയ നേതാക്കളെയും പ്രവർത്തകരെയും ചേർത്തുനിർത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഇവരെ തിരിച്ചെടുത്തത്.

വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച രാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ കൂടി സമ്മതത്തോടെയാണ് നേതാക്കളെ തിരിച്ചെടുത്തത്. ഉണ്ണിത്താൻ ഇപ്പോൾ അമേരിക്കയിലാണ്. നടപടി പിൻവലിക്കുന്നതിന് അദ്ദേഹത്തിനും സമ്മതമായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

തങ്ങളെ തിരിച്ചെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മുൻനിരയിൽത്തന്നെ ഉണ്ടാകുമെന്നും ബാലകൃഷ്ണൻ പെരിയ കാസർകോട് വാർത്തയോട് പറഞ്ഞു. പുറത്തായ ശേഷം ഇവർ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല, ഇത് നടപടി തിരുത്താൻ പാർട്ടിയെ പ്രേരിപ്പിച്ചു.

കെപിസിസിയുടെ ഈ തീരുമാനം പാർട്ടി നേതാക്കളും പ്രവർത്തകരും അംഗീകരിക്കുമെന്ന് ഡിസിസി ഭാരവാഹിയായ ധന്യാ സുരേഷും കാസർകോട് വാർത്തയോട് പ്രതികരിച്ചു. 

ബാലകൃഷ്ണൻ പെരിയയും, രാജൻ പെരിയയും, വിവാഹത്തിൽ പങ്കെടുത്ത് വിവാദമായ സി പി എം ലോക്കൽ സെക്രട്ടറിയെ പെരിയ കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

 

കോൺഗ്രസ് തീരുമാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Congress revokes disciplinary action against Periya leaders.

#KeralaPolitics #Congress #Periya #BalakrishnanPeriya #DisciplinaryAction #KPCC

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia