city-gold-ad-for-blogger

പിണറായി വിജയൻ്റെ ഒമ്പത് വർഷത്തെ ഭരണം; കേരളം കുത്തുപാളയെടുക്കുന്നുവെന്ന് കോൺഗ്രസ്.

Congress protest march in Kasaragod against Kerala CM
Photo: Arranged

● മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നതായി ആരോപണം.
● കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം ദുരിതം വർധിപ്പിച്ചു.
● മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു.
● സാധാരണക്കാർക്ക് പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ല.

കാസർകോട്:(KasargodVartha)  അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തി.

മുഖ്യമന്ത്രി അഴിമതി നടത്തുകയും അതിൻ്റെ പ്രതിഫലമായി മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ നിക്ഷേപമായി വരുന്ന ഇന്ദ്രജാല ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ പറഞ്ഞു. 

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലുള്ള ഉദ്യോഗസ്ഥ മേധാവികളും കേരളത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നു.

Congress protest march in Kasaragod against Kerala CM

പിണറായി വിജയൻ്റെ ഒമ്പത് വർഷത്തെ ഭരണം കേരളത്തെ കുത്തുപാളയെടുക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ മാരകമായ രോഗം കൊണ്ട് പ്രയാസപ്പെടുന്നവർക്ക് പ്രധാന ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ സൗകര്യമൊരുക്കി. 

എന്നാൽ, ഇന്ന് ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായി രോഗികൾ മരണപ്പെടുകയും ആളുകൾ ദുരിതത്തിലാവുകയും ചെയ്യുന്നു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ വിദ്യാർത്ഥികളും യുവജനങ്ങളും ഉൾപ്പെടെയുള്ളവർ അടിമകളായി വിഹരിക്കുമ്പോൾ സർക്കാർ സംവിധാനം നോക്കുകുത്തിയായി മാറുന്നു. സാധാരണ ജനങ്ങൾക്ക് പോലീസിൽ നിന്ന് നീതിയും സംരക്ഷണവും ലഭിക്കാത്ത സാഹചര്യമാണുള്ളത്. പിണറായി സർക്കാർ കേരളത്തിന് ബാധ്യതയും ശാപവുമായി മാറിയെന്നും സോണി സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.

വിദ്യാനഗർ മധൂർ റോഡിൽ നിന്ന് ആരംഭിച്ച ബഹുജന മാർച്ചിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻ്റ് ഹകീം കുന്നിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ കെ. നീലകണ്ഠൻ, എം. അസൈനാർ, രമേശൻ കരുവാച്ചേരി, കരിമ്പിൽ കൃഷ്ണൻ, കെ.വി. ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, പി.ജി. ദേവ്, അഡ്വ. കെ.കെ. രാജേന്ദ്രൻ, സാജിദ് മൗവ്വൽ, ജെയിംസ് പന്തമാക്കൽ, ബി.പി. പ്രദീപ് കുമാർ, എം.സി. പ്രഭാകരൻ, അഡ്വ. പി.വി. സുരേഷൻ, കെ.പി. പ്രകാശൻ, ടോമി പ്ലാച്ചേരി, ജെ.എസ്. സോമശേഖര ഷേണി, സി.വി. ജെയിംസ്, എം. കുഞ്ഞമ്പു നമ്പ്യാർ, വി.ആർ. വിദ്യാസാഗർ, കെ.വി. സുധാകരൻ, ഹരീഷ് പി. നായർ, ഗീത കൃഷ്ണൻ, സുന്ദര ആരിക്കാടി, ധന്യ സുരേഷ്, കെ.വി. വിജയൻ, ജോയ് ജോസഫ്, മഡിയൻ ഉണ്ണികൃഷ്ണൻ, മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, എം. രാജീവൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ്, പി. കുഞ്ഞിക്കണ്ണൻ, കെ. ഖാലിദ്, രാജു കട്ടക്കയം, കെ.ആർ. കാർത്തികേയൻ, മിനി ചന്ദ്രൻ, എ. വാസുദേവൻ, ജവാദ് പുത്തൂർ, പി. രാമചന്ദ്രൻ, കെ.കെ. ബാബു എന്നിവർ സംസാരിച്ചു.

പിണറായി സർക്കാരിനെതിരായ കോൺഗ്രസ് പ്രതിഷേധത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Congress held a mass march to Kasaragod Collectorate, demanding Pinarayi Vijayan's resignation, alleging corruption, nepotism, and financial mismanagement during his nine-year rule, claiming Kerala is facing bankruptcy.

#KeralaPolitics, #CongressProtest, #PinarayiVijayan, #CorruptionAllegations, #KeralaEconomy, #Kasaragod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia