Electricity Hike | വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
● ഇളമ്പച്ചി ബാക്കിരിമുക്കില്‍ നിന്നും പ്രകടനം ആരംഭിച്ചു.
● ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി വിജയന്‍ അധ്യക്ഷത വഹിച്ചു.
തൃക്കരിപ്പൂര്‍: (KasaragodVartha) വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി കഴിയുന്ന കേരള ജനതക്ക് വീണ്ടും വൈദ്യുതി നിരക്ക് വര്‍ധനവിലൂടെ ഇരുട്ടടി നല്‍കിയിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കിയ വൈദ്യുതി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇളമ്പച്ചി ബാക്കിരിമുക്കില്‍ നിന്നും പ്രകടനമായി വൈദ്യുതി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി വിജയന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ കെപിസിസി മെമ്പര്‍ കെ വി ഗംഗധരന്‍, ഡിസിസി വൈസ് പ്രസിഡണ്ട് കെ. കെ. രാജേന്ദ്രന്‍, കെ. പി. പ്രകാശന്‍, പി. കുഞ്ഞിക്കണ്ണന്‍, കെ. സിന്ധു, പി. വി. കണ്ണന്‍ മാസ്റ്റര്‍,സി. രവി,ഇ. രാജേന്ദ്രന്‍,കെ. പി. ദിനേശന്‍, കെ. കുഞ്ഞമ്പു, കെ. പദ്മനാഭന്‍, പി.മുസ്തഫ, ഇ. എം. ആനന്ദവല്ലി,രാജു മുട്ടത്ത്, ഇ. പി. പ്രകാശന്‍, മണ്ഡലം പ്രസിഡന്റ്‌റുമാരായ എം. രജീഷ് ബാബു, സജീവന്‍ പടന്ന, കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
#ElectricityHike #Protest #Congress #KeralaNews #RateIncrease #Pinarayi