ക്രൈസ്തവ സമൂഹത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ സംരക്ഷണ കവചമൊരുക്കുമെന്ന് പി കെ ഫൈസൽ
-
തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
-
ജനാധിപത്യവിശ്വാസികളിൽ ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷമാണ് രാജ്യത്തുള്ളത്.
-
കോൺഗ്രസ് എല്ലാ മതവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കും.
-
സംഘപരിവാറിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും.
കാസർകോട്: (KasargodVartha) കഴിഞ്ഞ പതിനൊന്ന് വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെ ആർ.എസ്.എസ്സും സംഘപരിവാറും രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളും കള്ളക്കേസുകളും ജനാധിപത്യവിശ്വാസികളിൽ ഭയപ്പാടുണ്ടാക്കുന്ന ഒരന്തരീക്ഷമാണ് ഇന്ന് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഢിൽ രണ്ട് കന്യാസ്ത്രീകളെ ഇല്ലാത്ത കുറ്റം ചുമത്തി ജയിലിൽ അടച്ചതിലൂടെ വെളിവാകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്നും, രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും ഇത്തരം ഹീനമായ നയങ്ങൾക്കെതിരെ ശക്തമായ സംരക്ഷണ കവചമൊരുക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.

ഛത്തീസ്ഗഢിൽ കള്ളക്കേസെടുത്ത് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് കെ.വി. വിജയൻ അധ്യക്ഷം വഹിച്ചു. നേതാക്കളായ എം. അസ്സിനാർ, കെ.വി. ഗംഗാധരൻ, കെ.പി. പ്രകാശൻ, സി. രവി, കെ.വി. ജതീന്ദ്രൻ, കെ. സിന്ധു, കെ.പി. ദിനേശൻ, ഇ. രാജേന്ദ്രൻ, കെ. കുഞ്ഞമ്പു, കെ. പദ്മനാഭൻ, പി.വി. കണ്ണൻ മാസ്റ്റർ, കെ. അശോകൻ, എം. രജീഷ് ബാബു, പി.വി. പദ്മജ, രാജു മുട്ടത്ത് എന്നിവർ സംസാരിച്ചു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ.
Article Summary: Congress pledges support to Christian community in India.
#Congress #MinorityRights #IndiaPolitics #PKFaisal #Chhattisgarh #Protest






