Congress Office | ഉദുമയിൽ ആധുനിക സൗകര്യങ്ങളോടെ കോൺഗ്രസ് ഓഫീസ്; 17ന് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും

● 75 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് പ്രിയദർശിനി മന്ദിരം.
● താഴത്തെ നിലയിൽ ഉമ്മൻ ചാണ്ടി മന്ദിരം
● മുകളിലത്തെ നിലയിൽ ലീഡർ കെ. കരുണാകരൻ സ്മാരക മന്ദിരവും
കാസർകോട്: (KasargodVartha) ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് 17 ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4,500 അടി വിസ്തീർണമുള്ള പ്രിയദർനി മന്ദിരം ആണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 75 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് ഓഫീസ് നിർമ്മിച്ചത്. കെട്ടിടത്തിൻ്റെ താഴെ ഭാഗം ഉമ്മൻ ചാണ്ടി മന്ദിരവും, മുകളിലത്തെ നില ലീഡർ കെ കരുണാകരൻ സ്മാരക മന്ദിരവുമാണ്.
ഉദ്ഘാടന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയാകും. ഷാഫി പറമ്പിൽ എം പി, കെ പി സി സി ജനറൽ സെക്രട്ടറി സോണി സബാസ്റ്റ്യൻ, ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ഹകീം കുന്നിൽ, എ ഗോവിന്ദൻ നായർ, സാജിദ് മൗവ്വൽ, മിനി ചന്ദ്രൻ, കെ ആർ കാർത്തികേയൻ, കേവീസ് ബാല കൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ വി ആർ വിദ്യാസാഗർ, ഗീത കൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ വിഭക്ത വൽസലൻ, കെ എം അമ്പാടി, ശ്രീധരൻ വയലിൽ, അൻവർ മാങ്ങാട് എന്നിവർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The Congress office in Uduma, spread across 4,500 square feet with modern amenities, will be inaugurated by K. Sudhakaran on the 17th.
#CongressOffice #Uduma #KasargodNews #KSudhakaran #PoliticalEvents #Congress