Ravisha Tantri Says | കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെ നടപ്പിലാകുമെന്ന് രവീശ തന്ത്രി കുണ്ടാര്‍
Aug 28, 2022, 21:35 IST
പൊയിനാച്ചി: (www.kasargodvartha.com) കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യം അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെ നടപ്പിലാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. ബിജെപി ഉദുമ മണ്ഡലം നിശാ ശില്‍പശാല പൊയിനാച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവസാനമായി ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് പുറത്ത് പോയതോടെ നേതാക്കളുടെ കൊഴിഞ്ഞു പോക്കിലൂടെ തന്നെ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സ്വയം ഇല്ലാതാവുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ പൂര്‍ണമായും കോണ്‍ഗ്രസ് മുക്തമായ ഭാരതത്തെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് കെടി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെല്‍ കോഡിനേറ്റര്‍ എന്‍ ബാബുരാജ്, സെക്രടറിമാരായ എം ഉമ, എന്‍ മധു എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജന. സെക്രടറി ടിവി സുരേഷ് സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Politics, Political Party, Congress, BJP, Congress Mukt Bharat, Ravisha Tantri Kuntar, Congress Mukt Bharat soon to become reality, says Ravisha Tantri Kuntar.
< !- START disable copy paste -->