Controversy | ഈസ്റ്റ് എളേരിയിലെ ഡിഡിഎഫിന്റെ കോണ്‍ഗ്രസ് ലയനം പുതിയ വിവാദത്തിലേക്ക്; മുതിര്‍ന്ന നേതാവ് രാജു കട്ടക്കയത്തെ ജില്ലാ നേതൃത്വം അപമാനിച്ചെന്ന് ആക്ഷേപം; ലയനദിവസം പ്രവര്‍ത്തകര്‍ കൂട്ടമായി രാജിവെച്ചേക്കും; ബളാലില്‍ പുതിയ മുന്നണിക്കും സാധ്യത; ഡിസിസി ജെനറൽ സെക്രടറിക്കെതിരെ ഗ്രാമപഞ്ചായത് പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റ്
Nov 18, 2022, 20:05 IST
-സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com) ഈസ്റ്റ് എളേരി പഞ്ചായതില്‍ ഡിഡിഎഫ് - കോണ്‍ഗ്രസ് ലയനവുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. കോണ്‍ഗ്രസ് ഗ്രൂപ് രാഷ്ടീയം മറനീക്കി പുറത്ത് വരുന്ന രീതിയിലുള്ള ചര്‍ചകളും സോഷ്യല്‍ മീഡിയ വഴിയുള്ള വെല്ലുവിളികളും സജീവമായി. ഈസ്റ്റ് എളേരി ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഡിഎഫ് നടത്തിയ വിലപേശലിന് പിന്നാലെ ലയനം വേണ്ടെന്ന ഭൂരിപക്ഷം വരുന്ന മണ്ഡലം കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തിന് വിപരീതമായി ജില്ലാ കോണ്‍ഗ്രസ് കമിറ്റി ലയനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് വിവരം.
അതിനിടെ ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമിറ്റിയുടെ ക്ഷണിതാവായി എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബളാല്‍ പഞ്ചായത് പ്രസിഡണ്ടുമായ രാജു കട്ടക്കയത്തെ ഡിസിസി അധ്യക്ഷനും സംഘടനാ സെക്രടറിയും അടങ്ങിയ ഐ ഗ്രൂപ് നേതാക്കള്‍ അപമാനിച്ചെന്ന പരാതി ഉയര്‍ന്നു. ഇതില്‍ ഈസ്റ്റ് എളേരിയിലെയും ബളാലിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷനെ പ്രതിഷേധം അറിയിച്ചിരിക്കുയാണ്.
ഈസ്റ്റ് എളേരിയില്‍ ഡിഡിഎഫ് കോണ്‍ഗ്രസില്‍ ലയിക്കുന്ന സമയത്ത് ബളാലില്‍ രാജു കട്ടക്കയത്തിന് ഒപ്പമുള്ളവര്‍ അണിനിരന്ന് പുതിയ മുന്നണിക്ക് രൂപം നല്‍കുവാനുള്ള ചര്‍ചകളും സജീവമായി. ഈസ്റ്റ് എളേരിയില്‍ ക്ഷണിതാവായി എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്ന രാജു കട്ടക്കയത്തിന്റെ തീരുമാനത്തിനെതിരെ പ്രവര്‍ത്തനം നടത്തുന്ന ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി ഭീഷണിയും ഉയര്‍ന്നതായാണ് വിവരം. അതേസമയം ജില്ലാ കോണ്‍ഗ്രസ് സെക്രടറി വിനോദ് കുമാര്‍ പള്ളയില്‍ വീടിന് രാജു കട്ടക്കയം ഫേസ്ബുക് പേജില്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
രാജു കട്ടക്കയത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Keywords: Latest-News, Kerala, Kasaragod, Vellarikundu, Top-Headlines, Controversy, Political-News, Politics, Congress, Social-Media, Congress merger of DDF in East Ellery into new controversy.
< !- START disable copy paste -->