'കള്ളവോട്-കാലുവെട്ട്: കെ കുഞ്ഞിരാമൻ എം എൽ എയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച് നടത്തി; മറ്റു പാർടിക്കാർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച പ്രദേശമാണ് എം എൽ എ യുടെ നാടെന്ന് ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ
Jan 18, 2021, 17:28 IST
ചട്ടഞ്ചാൽ: (www.kasargodvartha.com 18.01.2021) കള്ളവോട് അനുവദിച്ചില്ലെങ്കിൽ പ്രിസൈഡിംഗ് ഓഫീസറുടെ കാലുവെട്ടുമെന്ന ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ എം എൽ എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ കുഞ്ഞിരാമൻ എം എൽ എൽയുടെ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച് നടത്തി. മറ്റു പാർടി പ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച പ്രദേശമാണ് എം എൽ എയുടെ നാടെന്ന് മാർച് ഉദ്ഘാടനം ചെയ്ത ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ കുറ്റപ്പെടുത്തി.
എം വി രാഘവൻ സി എം പി രൂപീകരിച്ചപ്പോൾ ആ പാർടിയുടെ സജീവ പ്രവർത്തകനായ വേണുഗോപലനെ വെട്ടിനുറുക്കിയ പ്രദേശമാണ് കെ കുഞ്ഞിരാമൻ എം എൽ എയുടെ നാടായ ആലക്കോടെന്നും ഒരു തെളിവുമില്ലാതെയാക്കി പ്രതികളായ സി പി എം പ്രവർത്തകർ രക്ഷപ്പെട്ട ഒരുചരിത്രം കൂടി ആലക്കോടിനുള്ളത് ജനങ്ങൾ മറക്കില്ലെന്നും ഹകീം കുന്നിൽ പറഞ്ഞു.
കള്ളവോട് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ കാലുവെട്ടുമെന്ന് പ്രിസൈഡിംഗ് ഓഫീസറോട് നിയമ പാലകരുടെ മുന്നിൽ നിന്ന് പരസ്യമായി വെല്ലുവിളിച്ച കെ കുഞ്ഞിരാമൻ എം എൽ എയും, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടായ കെ മണികണ്ഠനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉദുമ നിയോജക മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിലാണ് ചട്ടഞ്ചാലിലുള്ള എം എൽ എയുടെ ഓഫീസിനു മുന്നിലേക്ക് മാർച്ച് നടത്തിയത്.
ഉദുമ ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രടറി കെ നീലകണ്ഠൻ, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, ഡിസിസി ഭാരവാഹികളായ എം സി പ്രഭാകരൻ, ജില്ലാ പഞ്ചാത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ഗീതാകൃഷ്ണൻ, എം കുഞ്ഞമ്പു നമ്പ്യാർ, പി വി സുരേഷ്, ധന്യാ സുരേഷ്, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീകല പുല്ലൂർ, യൂത് കോൺഗ്രസ് ജില്ലാ സെക്രടറി കാർത്തികേയൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, സാജിദ് മൗവ്വൽ, ബി ബാലകൃഷ്ണൻ, രാജേഷ് പളളിക്കര, അനൂപ് എം കെ കല്യോട്ട് എന്നിവർ സംസാരിച്ചു.
മുളിയാർ ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഗോപിനാഥൻ നായർ കാലിപളളം സ്വാഗതവും, ഉദുമ ബ്ലോക് കോൺഗ്രസ് ജന. സെക്രടറി സുകുമാരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.
മാർച്ചിന് മുന്നോടിയായി 55-ാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ പി ഭാസ്ക്കരൻ നായർ, രാധാകൃഷ്ണൻ നായർ ചേരിപാടി, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, വി കണ്ണൻ പെരിയ, കെ വി ഭക്തവത്സലൻ, വാസു മാങ്ങാട്, ബി ടി കുമാരൻ, സന്തോഷ് കൊളത്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ കൃഷ്ണൻ ചട്ടഞ്ചാൽ, സി അശോകൻ മാസ്റ്റർ, എം പി എം ശാഫി, ബി ബാലകൃഷ്ണൻ, സാബു ജോസഫ്, മഹിളാ കോൺഗ്രസ് നേതാക്കളായ പത്മിനി കൃഷ്ണൻ, ലത പനയാൽ എന്നിവർ നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, Politics, Election, K.Kunhiraman MLA, Office, March, Congress, Hakeem Kunnil, Congress marches to K Kunhiraman MLA's office.
< !- START disable copy paste -->