city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും പതാകകളും ബാനറും നശിപ്പിച്ചതായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് വെട്ടിലായി; വീഡിയോ പുറത്ത്

നീലേശ്വരം: (www.kasargodvartha.com 23.07.2018) ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐ യുടെയും പതാകകളും ബാനറും നശിപ്പിച്ചതായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് വെട്ടിലായി. ഡിവൈഎഫ്ഐ, എസ്എഫ്ഐ പതാകകളും ബാനറുകളും നശിപ്പിച്ചത് പരസ്യമായി തുറന്നു പറഞ്ഞ കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് കിനാനൂര്‍ കരിന്തളം മണ്ഡലം പ്രസിഡന്റ് ഉമേശന്‍ വേളൂര്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ അവരുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം സമ്മതിക്കുന്നതായുള്ള വീഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്. തോളേനിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു നേതാവ്.

ഏറെ വിവാദമായ കിനാനൂര്‍ കരിന്തളം ആട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് പരിസരത്ത് കൊടിതോരണങ്ങള്‍, ഫ്ളക്സുകള്‍ എന്നിവ സ്ഥാപിച്ചിരുന്നു. അത് അന്ന് രാത്രിതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു എന്നാണ് പ്രസംഗത്തിനിടെ പ്രവര്‍ത്തകരോട് നേതാവ് സമ്മതിക്കുന്നത്. നമുക്ക് അവരുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കാമെങ്കില്‍ എന്ത് കൊണ്ട് സിപിഎമ്മിന്റെ വളര്‍ച്ച തടഞ്ഞുകൂടാ എന്നും വീഡിയോ ദൃശ്യങ്ങളില്‍ ചോദിക്കുന്നുണ്ട്. വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ആശുപത്രിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടം കോളജ് തുടങ്ങാന്‍ വിട്ടു കൊടുത്ത സി.പി.എം പഞ്ചായത്ത് ഭരണസമിതിയുടെയും പി. കരുണാകരന്‍ എം.പി.യുടെയും നടപടി വിമര്‍ശന വിധേയമാവുകയും വിവിധ രാഷ്ട്രീയ സംഘടനകള്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കോളേജില്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു കൊണ്ട് സ്ഥാപിച്ച ബോര്‍ഡ് തങ്ങള്‍ നശിപ്പിച്ചതാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് പരസ്യമായി സമ്മതിക്കുന്നത്.

WATCH VIDEO

ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും പതാകകളും ബാനറും നശിപ്പിച്ചതായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് വെട്ടിലായി; വീഡിയോ പുറത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Congress, Video, DYFI, Political party, Politics, Top-Headlines, Congress leader's speech about destroying of DYFI-SFI flags goes controversy
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia