പി ടി തോമസ് എം എല്‍ എ പങ്കെടുത്ത ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി യോഗം ഐ ഗ്രൂപ്പ്് ബഹിഷ്‌കരിച്ചു
Aug 30, 2017, 11:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2017) പി ടി തോമസ് എം എല്‍ എ പങ്കെടുത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയോഗം ഐ വിഭാഗം ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ട് നടന്ന ഡി സി സി യോഗത്തില്‍ നിന്നാണ് ഐ ഗ്രൂപ്പ് വിട്ടുനിന്നത്. ഡി സി സി പ്രസിഡണ്ടിന്റെ ഏകാധിപത്യ നടപടികളിലും ജില്ലയിലെ വിവിധ കോണ്‍ഗ്രസ് ഘടകങ്ങളില്‍ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകളിലും പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഡി സി സി പ്രസിഡണ്ട് എ വിഭാഗക്കാരനായതിനാല്‍ ഐ ഗ്രൂപ്പിന്റെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാനും വികാരങ്ങള്‍ മാനിക്കാനും തയ്യാറാകുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. പുല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിലുണ്ടായ പ്രശ്നങ്ങള്‍ എ- ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്. ബാങ്കിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം ഐ ഗ്രൂപ്പിനെ ഒതുക്കാനുള്ള ആയുധമാക്കി മാറ്റുകയായിരുന്നു ജില്ലാ നേതൃത്വമെന്നാണ് ആരോപണം. പുല്ലൂര്‍ ബാങ്ക് പ്രശ്നം മറയാക്കി ഐ വിഭാഗക്കാരനായ ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പളളയില്‍വീടിനെതിരെയും പുല്ലൂര്‍- പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ടി രാമകൃഷ്ണനെതിരയും എ ഗ്രൂപ്പ് കരുനീക്കങ്ങള്‍ നടത്തിയതായും ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.
ഇവിടെ രാമകൃഷ്ണനെ മാറ്റി ബ്ലോക്ക് പ്രസിഡണ്ടിന് ചുമതല നല്‍കിയത് ഏകപക്ഷീയമായാണെന്നും വിമര്‍ശനമുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാതെ നേതൃത്വവുമായി സഹകരിക്കാനാകില്ലെന്ന നിലപാടിലാണ് ഐ വിഭാഗം. അതേ സമയം കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചിട്ടില്ലെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറയുന്നു. യോഗം ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പ് ആരും നല്‍കിയിരുന്നില്ലെന്നും ഡി സി സി പ്രസിഡണ്ട് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Congress, Politics, Political party, Congress (I) Group boycott district congress committee meeting