Protest | ഇത്തവണ ഓണം സുഭിക്ഷമായി ഉണ്ണുന്നത് മുഖ്യമന്തിയുടെ കുടുംബം മാത്രമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി; 'മകള്‍ക്ക് കിട്ടിയിരിക്കുന്നത് 1.72 കോടി, പാവങ്ങള്‍ക്ക് പട്ടിണി മാത്രം'; വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് മാര്‍ചില്‍ പ്രതിഷേധമിരമ്പി
Aug 18, 2023, 18:00 IST
കാസര്‍കോട്: (www.kasargodvartha.com) ഇത്തവണ ഓണം സുഭിക്ഷമായി ഉണ്ണുന്നത് മുഖ്യമന്തിയുടെ കുടുംബം മാത്രമാണെന്നും മകള്‍ വീണ വിജയന് കിട്ടിയിരിക്കുന്ന 1.72 കോടി രൂപ കൊണ്ട് കുശാലായി ഓണം ഉണ്ണാമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പരിഹസിച്ചു. രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും പൊതുവിതരണ കേന്ദ്രങ്ങളില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത കുറവിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സപ്ലൈ ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.
ഇത്തവണ മാവേലി തമ്പുരാന്‍ കേരളത്തില്‍ വന്നാല്‍ അദ്ദേഹത്തിന് നാട് മാറിപ്പോയെന്ന് തോന്നിപ്പോകും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി. ഓണത്തിനാണ് മലയാളികള്‍ സുഭിക്ഷമായി ഒന്ന് ഉണ്ണുന്നത്. അതിന് സര്‍കാര്‍ യാതൊരു മാര്‍ഗവും സ്വീകരിക്കുന്നില്ല. സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളില്‍ സാധങ്ങള്‍ ഒന്നും ഇല്ല. ഉള്ള സാധനങ്ങള്‍ക്ക് തീവിലയാണ്. അതുകൊണ്ട് തന്നെ ഇത്തവണ കേരളീയര്‍ ഓണത്തിന് പട്ടിണി കിടക്കേണ്ടി വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി എ അശ്‌റഫ് അലി, അഡ്വ. എ ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം കുഞ്ഞമ്പു നമ്പ്യാര്‍, പി വി സുരേഷ്, എം സി പ്രഭാകരന്‍, എം രാജീവന്‍ നമ്പ്യാര്‍, വി ഗോപകുമാര്‍, ലോകനാഥ് ഷെട്ടി, കെ വി ഭക്തവത്സലന്‍, ജമീല അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Congress, Price hike, Rajmohan Unnithan, Malayalam News, Kerala News, Politics, Politics, Congress held protest against price hike.
< !- START disable copy paste -->