city-gold-ad-for-blogger

Protest | 'അനധികൃത കെട്ടിട നിര്‍മാണത്തിന് ഒത്താശ'; പള്ളിക്കര പഞ്ചായത് സെക്രടറിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹകീം കുന്നില്‍; കോണ്‍ഗ്രസ് മാര്‍ച് നടത്തി

പള്ളിക്കര: (www.kasargodvartha.com) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമിറ്റി പഞ്ചായത് ഓഫീസിലേക്ക് മാര്‍ച് നടത്തി. അനധികൃത കെട്ടിട നിര്‍മാണത്തിന് ഒത്താശ ചെയ്ത കൊടുക്കുന്ന പഞ്ചായത് സെക്രടറിക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാകണമെന്ന് മാര്‍ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി അംഗം ഹകീം കുന്നില്‍ ആവശ്യപ്പെട്ടു.
                
Protest | 'അനധികൃത കെട്ടിട നിര്‍മാണത്തിന് ഒത്താശ'; പള്ളിക്കര പഞ്ചായത് സെക്രടറിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹകീം കുന്നില്‍; കോണ്‍ഗ്രസ് മാര്‍ച് നടത്തി

അനധികൃത നിര്‍മാണവും കൈയേറ്റവും തടയുക, പാതയോര കൈയേറ്റങ്ങളില്‍ ഹൈകോടതി വിധി നടപ്പിലാക്കുക, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാത്ത മൗവ്വല്‍- കല്ലിങ്കാല്‍ റോഡിന്റെ പണി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.
            
Protest | 'അനധികൃത കെട്ടിട നിര്‍മാണത്തിന് ഒത്താശ'; പള്ളിക്കര പഞ്ചായത് സെക്രടറിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹകീം കുന്നില്‍; കോണ്‍ഗ്രസ് മാര്‍ച് നടത്തി

പ്രസിഡണ്ട് എംപിഎം ശാഫി അധ്യക്ഷത വഹിച്ചു. ഹനീഫ് കുന്നില്‍, സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, ചന്തുക്കുട്ടി പൊഴുതല, രവീന്ദ്രന്‍ കരിച്ചേരി, വിവി കൃഷ്ണന്‍, വി ബാലകൃഷ്ണന്‍ നായര്‍, രാജേഷ് പള്ളിക്കര, എം രത്‌നാകരന്‍ നമ്പ്യാര്‍, ടി മാധവന്‍ നായര്‍, ഗോപാലകൃഷ്ണന്‍ കരിച്ചേരി, ബി ബിനോയ്, രാജു കുറച്ചിക്കുന്ന്, ദാമോദരന്‍ വള്ളേലിങ്കാല്‍, മാധവ ബേക്കല്‍, ശറഫു മൂപ്പന്‍, എംപി ജയശീ, ദിവാകരന്‍ കരിച്ചേരി, സിഎച് രാഘവന്‍, ബേബി വിജയന്‍, ബാലചന്ദ്രന്‍ തൂവല്‍, ശഫീഖ് കല്ലിങ്കാല്‍, മഹേഷ് തച്ചങ്ങാട്, എന്‍ ഭാസ്‌കരന്‍, മന്‍മോഹന്‍ ഞെക്ലി, രൂപ സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Pallikara, Congress, Protest, Political-News, Politics, Pallikara-Panchayath, Congress held march to Pallikkara panchayat office.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia